തിരുവനന്തപുരം: കേന്ദ്രത്തില്‍ അധികാരത്തിലെത്തേണ്ടത് ബദല്‍ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജനങ്ങളെയും ദുരിതത്തിലാക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ബദല്‍ നയത്തോടെയുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഭരിക്കേണ്ടത്. വര്‍ഗീയതയുമായി സമരസപ്പെട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ആറ്റിങ്ങലില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More: ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പിന്നെ രാജ്യത്ത് തിരഞ്ഞെടുപ്പുണ്ടാകില്ല: പിണറായി വിജയൻ

 

ഒരു പാര്‍ട്ടി അപ്പാടെ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ് കോണ്‍ഗ്രസില്‍ കാണുന്നത്. രാജ്യത്തൊട്ടാകെ സ്ഥിതി അതാണ്. ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല എന്ന് പറഞ്ഞാണ് കേരളത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. എന്തൊരു ഗതികേടാണിത്. കേരളത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് ഈ സ്ഥിതിയാണ് നേരിടുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ കേരളത്തിലും ഉണ്ടാകണമെന്നാണ് ആര്‍എസ്എസിന്റേയും മോദിയുടേയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തില്‍ നടപടി നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് സല്‍പ്രവര്‍ത്തി ആയിരുന്നില്ല. ഭക്തരെ ആക്രമിക്കുകയാണ് ചെയ്തത്. കേരളത്തില്‍ തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടി എടുക്കും. നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്രസേനയെ അയച്ച് തരാമെന്ന് പറഞ്ഞതും കേന്ദ്ര സര്‍ക്കാരാണ്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: ‘അമ്പലം വരെ കണ്ണടച്ച് പോയി, കുളിക്കുമ്പോഴും കണ്ണ് തുറന്നില്ല’: സുരേഷ് ഗോപി

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ