ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഒന്‍പതാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. കേരളത്തിലെ വയനാടും വടകരയും പട്ടികയിലില്ല. കേരളത്തിലെ ഈ രണ്ട് സീറ്റുകളിലുമാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് വയനാട് ഒഴിച്ചിട്ട് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നാണ് കാര്‍ത്തി മത്സരിക്കുക. കര്‍ണാടകയിലെ ബംഗളൂരു സൗത്തില്‍ ബി.കെ. ഹരിപ്രസാദാണ് സ്ഥാനാര്‍ഥി. ഈ രണ്ട് സീറ്റുകളും രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ പരിഗണിച്ചിരുന്ന സീറ്റുകളാണ്. ഇതോടെ സൗത്ത് ഇന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നിന്നുമാകാനുള്ള സാധ്യത തെളിയുകയാണ്.

Read More: ‘വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുത്തിട്ടില്ല’

എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. എന്നാല്‍, ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം കേന്ദ്ര നേതാക്കളുടെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നാളെ ചേര്‍ന്ന ശേഷമായിരിക്കും രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ