കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിനെതിരെ മാണി വിഭാഗം രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ പരസ്യമായത്. പി.ജെ ജോസഫിന് പകരം തോമസ് ചാഴികാടനെയായിരിക്കും കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കുക.

പി.ജെ ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ അറിയിച്ചതോടെ ജോസഫിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ജോസഫിന് പകരം തോമസ് ചാഴികാടന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെ.എം മാണി പറഞ്ഞു. കൂടിയാലോചനകള്‍ പൂര്‍ത്തിയായ ശേഷം സ്ഥാനാര്‍ത്ഥിയെ അറിയാമെന്നാണ് ജോസ് കെ. മാണിയും പറഞ്ഞത്.

അതേസമയം, പി.ജെ. ജോസഫ് സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ജോസഫിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. സീറ്റ് ലഭിക്കാതിരുന്നാല്‍ ജോസഫ് വിഭാഗം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സാധ്യത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ