തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.കെ.രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം. കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം നല്കി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.
Read More: ‘പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കണം’; രാഘവനെ വെല്ലുവിളിച്ച് സിപിഎം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി. നേരത്തെ, തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിലാണ് ഡിജിപി നിയമോപദേശം തേടിയത്. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് രാഘവനെതിരെ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഒളികാമറാ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നതെന്നും വീഡിയോയിലെ ശബ്ദത്തിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എം.കെ. രാഘവന്.