കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിനെതിരെ യുഡിഎഫ് നല്‍കിയ പരാതി ജില്ലാ കളക്ടര്‍ തള്ളി. പരാതിയില്‍ എല്‍ഡിഎഫ് നല്‍കിയ വിശദീകരണം തൃപ്തികരമായതിനെ തുടര്‍ന്നാണ് കളക്ടര്‍ പരാതി തള്ളിയത്. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചായിരുന്നു യുഡിഎഫ് ബാലഗോപാലിനെതിരെ പരാതി നല്‍കിയത്. ബാലഗോപാലിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ഇട്ടവര്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയെന്നതായിരുന്നു യുഡിഎഫ് പരാതി.

Read More: ‘തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനല്ല’: മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്നാല്‍, എല്ലാ ദിവസവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഭക്ഷണം വിതരണം ചെയ്തവര്‍ ബാലഗോപാലന്‍റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചത് പരാതിയായി ഉന്നയിക്കുകയായിരുന്നുവെന്നുമാണ് ഇടത് മുന്നണിയുടെ വിശദീകരണം. പാരിതോഷികമായി യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത് ഈ ഭക്ഷണപൊതിയെ ആണെന്നും എൽഡിഎഫ് പറയുന്നു.

Read More: സാധ്വി പ്രാചി സിംഗ് ബിജെപിയില്‍; ഭോപ്പാലില്‍ മത്സരിച്ചേക്കും

കൊല്ലത്തെ സിറ്റിംഗ് എംപിയും ആർഎസ്പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രനാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പ്രേമചന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല വിഷയം ഉന്നയിച്ചു എന്ന് ആരോപിച്ച് നേരത്തെ എൽഡിഎഫും പരാതി നൽകിയിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.