Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

ശബരിമലയില്‍ ആചാരലംഘനം നടന്ന ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും വീട് മരണവീട് പോലെയായിരുന്നെന്നും ഉണ്ണിത്താന്‍

rajmohan unnithan, രാജ്മോഹൻ ഉണ്ണിത്താൻ, ie malayalam, ഐഇ മലയാളം

കാസര്‍ഗോഡ്: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് എഡിഎം ജില്ലാ കളക്ടര്‍ ഡി.സജിത് ബാബുവിന് റിപ്പോര്‍ട്ട് നല്‍കി. എല്‍ഡിഎഫിന്റെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി.വി.രാജേഷ് എംഎല്‍എയാണ് പരാതി നല്‍കിയത്.

Read More: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂര്‍ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിലാണു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിലപാടും പരാമര്‍ശിച്ച് സംസാരിച്ചത്.

സര്‍ക്കാരിന്റെ ഒത്താശയോടെയാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതെന്നും ഉണ്ണിത്താന്‍ പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടന്ന ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും വീട് മരണവീട് പോലെയായിരുന്നെന്നും ഉണ്ണിത്താന്‍ പ്രസംഗത്തില്‍ പറഞ്ഞു.

പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Code of conduct rajmohan unnithan kasargode lok sabha election

Next Story
ശശി തരൂർ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിoomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com