scorecardresearch

‘പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ നടപടി’; നിലപാട് ആവര്‍ത്തിച്ച് ടിക്കാറാം മീണ

ശബരിമല വിഷയം ഉന്നയിച്ച് ബിജെപി പ്രചാരണം നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്

‘പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ നടപടി’; നിലപാട് ആവര്‍ത്തിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യം ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

ശബരിമല വിഷയം ഉന്നയിച്ച് ബിജെപി പ്രചാരണം നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയം ഉന്നയിച്ച് പ്രചാരണം നടത്തുന്നിടത്തെല്ലാം വലിയ ജനപങ്കാളിത്തം ഉണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമാകുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

പത്തനംതിട്ടയിലും തൃശൂരും ശബരിമല വിഷയം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് സ്ഥാനാര്‍ഥികള്‍ മുന്നേറുന്നത്. ഇത് മണ്ഡലങ്ങളില്‍ ബിജെപിക്ക് വലിയ സ്വീകാര്യത നല്‍കുന്നുമുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ശബരിമല വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചിരുന്നു.

 

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Code of conduct election kerala lok sabha poll