വയനാട്: പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് വയനാട്ടിനെ അമിത് ഷാ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രചരണമാണ് അമിത് ഷാ നടത്തിയത്. ‘വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകു,’ മുഖ്യമന്ത്രി പറഞ്ഞു. ക​ൽ​പ്പ​റ്റ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

‘2011 മുതല്‍ 2016 വരെ അധികാരത്തിലിരുന്ന യുഡിഎഫ് അക്കാലത്ത് നടപ്പിലാക്കിയത് കെടുതികള്‍ നല്‍കുന്ന നയങ്ങളായിരുന്നു. അന്നാണ് നവ ഉദാരവത്കരണം യുഡിഎഫ് അവതരിപ്പിച്ചത്. അന്നാണ് ഇന്ത്യയില്‍ ഏറ്റവും അഴിമതി നടക്കുന്ന സംസ്ഥാനം എന്ന റെക്കോര്‍ഡ് കേരളത്തിന് ലഭിച്ചത്. എല്‍ഡിഎഫ് വന്ന് ബദല്‍നയം നടപ്പിലാക്കിയതിന് ശേഷം കേരളം രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അക്കാലത്ത് വീട്ടില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും വീട്ടുകാര്‍ മടിച്ചു,’ മുഖ്യമന്ത്രി പറഞ്ഞു.

‘മുമ്പ് നിരാശ ഉണ്ടായിരുന്ന ജനങ്ങള്‍ക്ക് ഇന്ന് പ്രത്യാശ ഉണ്ടായി. കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് വ​ർ​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടു​ന്ന നി​ല​പാ​ടാ​ണെ​ന്നും മ​ത നി​ര​പേ​ക്ഷ​ത​യും വ​ർ​ഗീ​യ​ത​യും ഒ​രു​മി​ച്ചു പ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​സി​യ​ൻ ക​രാ​റി​ന് വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് കോ​ണ്‍​ഗ്ര​സ് മ​റു​പ​ടി പ​റ​യു​മോ എ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തെ വെ​ടി​വ​യ്പി​ലൂ​ടെ​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ നേ​രി​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.