/indian-express-malayalam/media/media_files/uploads/2019/01/Pinarayi1.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരായ മത്സരത്തിന്റെ ഭാഗമാണ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കേരളത്തില്‍ നിന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ എന്ന് പിണറായി വിജയന്‍ ചോദിച്ചു. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ പ്രതീകാത്മകമായാണ് ഈ സ്ഥാനാര്‍ഥിത്വമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ‘അവന്‍ വരുന്നു’; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും
കേരളത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരായ മത്സരമാകും. ബിജെപിയല്ല വയനാട്ടില്‍ എതിരാളി. ബിജെപിക്കെതിരായ പോരാട്ടമാണ് ഉദ്ദേശിക്കുന്നെങ്കില്‍ അത് ബിജെപി മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്ന് ആകാമല്ലോ. ഇക്കാര്യം നേരത്തെയും താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പോരാടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷം ശ്രമിക്കും. ആത്മവിശ്വാസത്തോടെ പോരാടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
— IE Malayalam (@IeMalayalam) March 31, 2019
ബിജെപി മുഖ്യ എതിരാളി അല്ലാത്ത കേരളത്തിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് സന്ദേശമാണ് നൽകുക എന്ന് മുഖ്യമന്ത്രി നേരത്തെ ചോദിച്ചിരുന്നു. കേരളത്തിൽ നിന്ന് മത്സരിക്കുമ്പോൾ അത് ഇടതുപക്ഷത്തിനെതിരെയുള്ള മത്സരമായി ചിത്രീകരിക്കപ്പെടുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.