കണ്ണൂര്‍: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ ചോദിച്ചു.

Read More: ‘നീ വേഗം വീട്ടിലേക്ക് ചെല്ല്’ ടി സിദ്ദിഖിനോട് ട്രോളന്മാർ

ഇടതുപക്ഷമാണ് കേരളത്തിലെ പ്രധാന ശക്തി. രാഹുല്‍ കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല മറിച്ച് ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അത് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ദേശീയ രാഷ്ട്രീയത്തിന് ഇത് നല്‍കുക. അത് നിലവിലെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി വയനാട്; രാഹുല്‍ ചുരം കയറുമ്പോള്‍ കണക്കുകള്‍ ഇങ്ങനെ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയില്‍ പരാജയഭീതിയുള്ളതുകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് രാഹുലിനെ കേരളത്തില്‍ മത്സരിപ്പിക്കുന്നത്. അമേഠിയില്‍ മത്സരിക്കുന്ന രാഹുല്‍ ജയിച്ചാല്‍ ഏത് മണ്ഡലമായിരിക്കും ഉപേക്ഷിക്കുക എന്ന് പറയണം. ഇടത് മുന്നണി രാഹുലിന്റെ വരവിനെ ഭയക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ