/indian-express-malayalam/media/media_files/uploads/2021/04/cm-pinarayi-vijayan-on-bogus-voting-alleged-deal-with-adani-477232-FI.png)
കണ്ണൂര്‍: ഇരട്ട വോട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളെ കള്ള വോട്ടര്‍മാരായി ചിത്രീകരിക്കുകയാണ് ചെന്നിത്തല ചെയ്യുന്നത്. ഇരട്ടവോട്ടുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം, പ്രാദേശിക തലത്തിലെ അപാകത പരിഹരിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"നാല് ലക്ഷത്തിലധികം പേരുടെ രേഖകള്‍ പുറത്ത് വിട്ട് അവരെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചു. ഒരേ പേരുള്ളവര്‍, ഇരട്ട സഹോദരങ്ങള്‍, ഇവരൊക്കെ അദ്ദേഹത്തിന്റെ കണ്ണില്‍ കള്ളവോട്ടര്‍മാരാണ്. ദേശീയ തലത്തില്‍ കേരളത്തിനെതിരെ അപവാദപ്രചരണമാണ് നടക്കുന്നത്, ബംഗ്ലാദേശികള്‍ വരെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്നാണ് ആക്ഷേപം. ലോകത്തിന് മുന്നില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പ്രതിപക്ഷ നേതാവ്," മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: അദാനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കച്ചവടം; വൈദ്യുതി കരാറില്‍ ആരോപണവുമായി ചെന്നിത്തല
ഡാറ്റ സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ കാണിക്കുന്നത് എന്താണെന്നും പരാജയ ഭീതിയുണ്ടാകുമ്പോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോ എന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ചോദിച്ചു. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയെ കൂട്ടുപിടിക്കുന്ന യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷത പാരമ്പര്യം കാത്തുസൂക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ അദാനിയുമായുള്ള വൈദ്യുതി കരാര്‍ ആരോപണത്തെ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. "കേരളം വൈദ്യുതി രംഗത്ത് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമാണ്. അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ചുകാണിക്കുകയാണോ വേണ്ടത്. പറഞ്ഞു വച്ച ബോംബിതാണെങ്കില്‍ അത് ചീറ്റിപ്പോയതായാണ് കാണുന്നത്," പിണറായി പറഞ്ഞു.
തൃപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തികുമെന്ന ബിജെപിയുടെ വാദത്തെ ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയതയെ പിന്തുണക്കില്ലെന്നും ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.