തൃത്താലയിൽ കണ്ടത് ഇടതുപക്ഷത്തോടൊപ്പമാണെന്ന പ്രഖ്യാപനം: പിണറായി

സിറ്റിങ് എംഎൽഎയും യുവ കോൺഗ്രസ് നേതാവുമായ വി.ടി.ബൽറാം തന്നെയാണ് ഇത്തവണയും തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി. തൃത്താല പിടിക്കാൻ എം.ബി.രാജേഷിനെ കളത്തിലിറക്കിയിരിക്കുകയാണ് സിപിഎം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം നടക്കാൻ പാകുന്ന തൃത്താലയിൽ വിജയം സുനിശ്ചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെത്തിയ മുഖ്യമന്ത്രി ഇന്ന് ആദ്യം സന്ദർശിച്ചത് തൃത്താലയാണ്. ഇടതുപക്ഷത്തിനു തൃത്താലയിൽ ശക്തമായ ജനപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“തൃത്താലയിൽ ആവേശകരമായ വരവേൽപ്പാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിക്കുമായ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രതികരണമാണ് അവരിൽ നിന്നുമുണ്ടായത്. എൽഡിഎഫ് സ്ഥാനാർഥിയായ എം.ബി.രാജേഷിനൊപ്പം തൃത്താലയുണ്ടാകുമെന്ന ഉറപ്പ് അവരുടെ പങ്കാളിത്തത്തിൽ പ്രതിഫലിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും ജനകീയ വികസനത്തിനുമായി ഇടതുപക്ഷത്തോടൊപ്പം തൃത്താല നിലകൊള്ളും,” മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Read Also: ‘മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദം’; ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

സിറ്റിങ് എംഎൽഎയും യുവ കോൺഗ്രസ് നേതാവുമായ വി.ടി.ബൽറാം തന്നെയാണ് ഇത്തവണയും തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി. തൃത്താല പിടിക്കാൻ എം.ബി.രാജേഷിനെ കളത്തിലിറക്കിയിരിക്കുകയാണ് സിപിഎം. വാശിയേറിയ പോരാട്ടത്തിനാണ് തൃത്താലയിൽ കളമൊരുങ്ങിയിരിക്കുന്നത്. 2016 ൽ 10,547 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.ടി.ബൽറാം തൃത്താലയിൽ ജയിച്ചത്. ഇത്തവണയും ജയം ആവർത്തിക്കുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. എന്നാൽ, മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan kerala paryadanam thrithala mb rajesh vt balram

Next Story
ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാ‍ർഥി സി.രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചുdharmadam,kpcc,congress,C reghunath,hand symbol,mullapally ramchandran,മുല്ലപ്പള്ളി രാമചന്ദ്രൻ,കെപിസിസി,കോണ്ഗ്രസ്,സി രഘുനാഥ്,ധർമ്മടം,കണ്ണൂർ
The moderation of comments is automated and not cleared manually by malayalam.indianexpress.com