Latest News

മരണവീടുകൾ സന്ദർശിച്ച് പിണറായി; നാട്ടിലെത്തുന്നത് എട്ട് മാസത്തിനു ശേഷം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം മുഖ്യമന്ത്രി കണ്ണൂരിലെത്തിയിട്ടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച് തിരുവനന്തപുരത്ത് തന്നെയായിരുന്നു അദ്ദേഹം

CM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, pinarayi vijayan speech, Human Right Chain, മനുഷ്യ മഹാ ശൃംഖല, LDF, എൽഡിഎഫ്, Pinarayi Vijayan, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം

കണ്ണൂർ: എട്ട് മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം നാട്ടിലെത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം മുഖ്യമന്ത്രി കണ്ണൂരിലെത്തിയിട്ടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച് തിരുവനന്തപുരത്ത് തന്നെയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനാണ് പിണറായി എട്ട് മാസത്തിനു ശേഷം കണ്ണൂരിലെത്തിയത്. ഏറെ നാളുകൾക്ക്‌ ശേഷം സ്വന്തം വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിനിടയിലും മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിച്ചു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി രൈരു നായർ, സിപിഐഎം പിണറായി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പട്ട്വം മോഹനൻ, ദീർഘകലം അഭിഭാഷകനായിരുന്ന ചേറ്റം കുന്നിലെ വി.ബാലൻ, പിണറായി പണ്ട്യാലമുക്കിലെ തട്ടാരി ഭരതൻ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

നാല് ദിവസം കണ്ണൂരുണ്ടെങ്കിലും മുഖ്യമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കുന്നില്ല. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാലാണ് പൊതു പരിപാടികളിൽ പിണറായി പങ്കെടുക്കാത്തത്. അതേസമയം, തന്റെ നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റികളുടെ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കണ്ണൂർ, പെരളശേരി, അഞ്ചരക്കണ്ടി തുടങ്ങിയ ഏഴു സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാകും. ഡിസംബർ 11ന് പിണറായി കൺവൻഷൻ സെന്ററിൽ നിവേദനം സ്വീകരിക്കലും പിണറായി എകെജി ഹയർ സെക്കൻഡറി സ്കൂൾ സന്ദർശനവുമാണു മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികൾ. 11 വരെ അദ്ദേഹം കണ്ണൂരിലുണ്ടാകും. ഇന്നലെയാണ് അദ്ദേഹം വിമാനമാർഗം കണ്ണൂരിലെത്തിയത്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതും സ്ഥാനാർ‌ത്ഥികൾ നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന ഭീതി മൂലമാണ് പരസ്യപ്രചാരണത്തില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതെന്നായിരുന്നു വിമര്‍ശനം. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായത്.

Read More: ഇന്ന് നിശബ്ദ പ്രചാരണം; അഞ്ച് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്

മുഖ്യമന്ത്രിയെ പ്രാചാരണത്തിന് ഇറങ്ങുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും ഇടതുമുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദനും പ്രതികരിച്ചിരുന്നു.

അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിങ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം-ഡിസംബർ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം-ഡിസംബർ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan comes for election campaign

Next Story
വോട്ടെടുപ്പിന് ഒരുക്കം പൂർത്തിയായി; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്election 2020, തിരഞ്ഞെടുപ്പ് 2020, election 2020 kerala, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com