കണ്ണൂര്‍: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന എകെജി ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More: സിപിഎമ്മിനെ പോലെ എളുപ്പത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപിക്കാവില്ലെന്ന് കുമ്മനം

“2009 മുതല്‍ 2014 വരെയുള്ള രണ്ടാം യുപിഎ സര്‍ക്കാരില്‍ നിന്ന് മോചനം പ്രതീക്ഷിച്ചാണ് ജനം ബിജെപി ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയത്. എന്നാല്‍, കടുത്ത നടപടിയായിരുന്നു ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ നയം കൂടുതല്‍ വീറോടെ തുടരുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്, ഒരേ നിലപാടാണ്” – മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ബിജെപി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു. ഇങ്ങനെയൊരു നാണംകെട്ട പാര്‍ട്ടിയെ കാണാന്‍ കഴിയില്ല. ബിജെപിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കി പിടിച്ചുനിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും എകെജി ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

എന്നാല്‍, സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ ബിജെപിയില്‍ പോകാതെ നോക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.