/indian-express-malayalam/media/media_files/uploads/2019/03/Tikaram-Meena.jpg)
Election 2019: തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടു നിന്നുമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ നടപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പിന് വിഘാതം സൃഷ്ടിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ആശങ്കയുള്ളതായി ടിക്കാറാം മീണ അറിയിച്ചു. പ്രചരണ റാലിയില്‍ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും അതിനാല്‍ നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്നും ടിക്കാറാം മീണ ഡിജിപിയെ അറിയിച്ചു.
അന്വേഷണം നടത്താനും നിയമാനുസൃതമായ നടപടി സ്വീകരിക്കാനും ഉടനെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
പാലക്കാട് ഉമ്മനേഴിയില്‍ എല്‍ഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്നും വടിവാള്‍ നിലത്ത് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെ പരാതിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us