ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നീക്കങ്ങള്‍ സജീവമാക്കി പ്രതിപക്ഷ നേതാക്കള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി ആദ്യം മുതലേ പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബിജെപി വിരുദ്ധ സഖ്യത്തിനായുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: നിര്‍ണായക നീക്കം; വോട്ടെണ്ണല്‍ ദിവസം പ്രതിപക്ഷ നേതാക്കളെ ഡൽഹിയിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി

സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി.രാജ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എല്‍ജെഡി നേതാവ് ശരദ് യാദവ് എന്നിവരുമായി നായിഡു ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് ബി.എസ്.പി അധ്യക്ഷ മായാവതിയുമായും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും നായിഡു ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ ഫോണില്‍ ബന്ധപ്പെടാനും നായിഡു ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാളുമായും സീതാറാം യെച്ചൂരിയുമായും നായിഡു നിര്‍ണായക ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കും മുന്‍പേ സഖ്യനീക്കം ശക്തമാക്കി ബിജെപിക്ക് തിരിച്ചടി നല്‍കുകയാണ് പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം.

sonia gandhi, സോണിയ ഗാന്ധി, rahul gandhi, രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

Rahul Gandhi and Sonia Gandhi

Read More: മഴ പെയ്യുമ്പോഴൊക്കെ റഡാറില്‍ നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോ?; മോദിയെ പരിഹസിച്ച് രാഹുൽ

മേയ് 23 ന് വോട്ടെണ്ണല്‍ നടക്കുന്ന ദിവസം പ്രതിപക്ഷ നേതാക്കളോട് ഡല്‍ഹിയിലെത്താന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് ആരൊക്കെ ഡല്‍ഹിയിലേക്ക് വണ്ടി കയറുമെന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നുമായിട്ടില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ മുഴുവന്‍ ഒന്നിച്ച് നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Rahul Gandhi and ChandraBabu Naidu

Rahul Gandhi and ChandraBabu Naidu

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ദിവസമായ മേയ് 23 ന് പ്രതിപക്ഷ നേതാക്കളോട് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ പറഞ്ഞിരിക്കുകയാണ് സോണിയ ഗാന്ധി. ന്യൂഡല്‍ഹിയില്‍ വച്ച് പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരാനാണ് തീരുമാനം. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 ന് നിര്‍ണായക തീരുമാനങ്ങളെടുക്കാനായിരിക്കും സോണിയ യോഗം വിളിച്ചതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന കാര്യത്തിലടക്കം തീരുമാനമെടുക്കുമെന്നും സൂചനകളുണ്ട്. ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് സോണിയ ഗാന്ധിയുടെ ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Read More Election News

എന്‍ഡിഎക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്താന്‍ സോണിയ ഗാന്ധി ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസുമായി ഐക്യപ്പെടാതിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവരെയും മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നവീന്‍ പട്‌നായിക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ.ചന്ദ്രശേഖര റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിയോഗിച്ചതായാണ് വാര്‍ത്തകള്‍. ഈ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.