scorecardresearch
Latest News

പോസ്റ്ററില്‍ ‘വൈ അയാം എ ഹിന്ദു’; ശശി തരൂരിനെതിരെ കേസെടുത്തു

മ്യൂസിയം പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

പോസ്റ്ററില്‍ ‘വൈ അയാം എ ഹിന്ദു’; ശശി തരൂരിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. തരൂരിന്റെ പുസ്തകമായ ‘വൈ അയാം എ ഹിന്ദു’ വിന്റെ കവര്‍ തന്റെ പോസ്റ്ററില്‍ ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ശശി തരൂര്‍ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് എന്‍ഡിഎ കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

Read: കേരളത്തിൽ നിന്നോ തമിഴ് നാട്ടിൽ നിന്നോ മത്സരിക്കാൻ മോദിയ്ക്ക് ധൈര്യമുണ്ടോ? ശശി തരൂർ

പോസ്റ്റര്‍ വിവാദമായപ്പോള്‍ തന്റെ സ്വകാര്യ സ്വത്താണ് പുസ്തകമെന്നും അതിന്റെ പേരില്‍ പരാതി നല്‍കാന്‍ എന്‍ഡിഎയ്ക്ക് എന്തവകാശമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. താന്‍ എഴുത്തുകാരനുമാണെന്നത് പ്രചരിപ്പിക്കാന്‍ വേണ്ടി ഡിസിസി ഇറക്കിയ പോസ്റ്ററാണതെന്നും തരൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ കവർ ഉപയോഗിച്ച് പോസ്റ്റര്‍ ഇറക്കിയത് വർഗീയതയാണെന്നായിരുന്നു എന്‍ഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ പ്രതികരണം.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Case registered against shashi tharoor for why iam a hindu in poster