scorecardresearch
Latest News

ചരിത്രവിജയൻ

രണ്ട് തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ തുടർഭരണം എന്ന സ്വപ്നം സ്വന്തമാക്കി വീണ്ടും അധികാരത്തിന്റെ കടവത്ത് തോണി അടുപ്പിക്കുകയാണ് ക്യാപ്റ്റൻ

ചരിത്രവിജയൻ

പ്രതിസന്ധികളെ മറികടന്ന പ്രതിച്ഛായ സൃഷ്ടിച്ച നേതാവാണ് പിണറായി വിജയൻ. പാർട്ടിയിലാണെങ്കിലും ഭരണത്തിലാണെങ്കിലും തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.

1996ൽ കേരളത്തിലെ വൈദ്യുതി, സഹകരണ മന്ത്രിയായിരിക്കുമ്പോഴാണ് ആ ബ്രാന്‍ഡിന്റെ സ്വഭാവ-സവിശേഷതകള്‍ കേരളത്തിന് ആദ്യം ബോധ്യമായത്. പിന്നീട് നീണ്ട 17 വർഷം അദ്ദേഹം സിപിഎം പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ, പാർട്ടി എന്നാൽ പിണറായി എന്നായി മാറി.

ഇന്ന് കേരളത്തിന്റെ അടയാളമായി ആ ബ്രാൻഡ് മാറിയിരിക്കുന്നു. മുഖ്യമന്ത്രിയായപ്പോൾ ഓരോ ഫയലിലും ഓരോ ജീവിതമുണ്ട് എന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ച് പിണറായി തന്റെ നിലപാട് വ്യക്തമാക്കുകയായിരന്നു. പിന്നീട് കേരളം കടന്നു പോയ പ്രധാന പ്രതിസന്ധികളിൽ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹം ഉണ്ടായിരുന്നു. രണ്ട് പ്രളയകാലത്തും കേന്ദ്ര സർക്കാർ സഹായം വേണ്ടവിധം ലഭിച്ചില്ലെന്ന് മാത്രമല്ല, പുറത്ത് നിന്നും കേരളത്തിന് ലഭിച്ച സഹായങ്ങളെ കേന്ദ്രം തടയുകയും ചെയ്തു, പ്രതിപക്ഷവും സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്നു. എന്നാൽ, അതിനെയൊക്കെ മറികടന്ന് കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രളയം കടന്ന് കേരളത്തെ ഒരുവിധം കരയ്ക്കടുപ്പിച്ച അമരക്കാരനായി പിണറായി.

ആദ്യ പ്രളയകാലത്ത് കേരളത്തെ കൈ പിടിച്ച് കരയ്ക്കെത്തിച്ച ഭരണാധികാരി എന്ന നിലയിലാണ് സോഷ്യൽ മീഡിയ പിണറായിക്ക് ‘ക്യാപ്റ്റൻ’ എന്ന വിളിപ്പേര് നൽകിയത്. വിളിച്ചത് ആരാണെങ്കിലും പിന്നീടത് കേരളം ഏറ്റെടുത്ത് ഇപ്പോൾ തിരഞ്ഞെടുപ്പിൽ ‘ക്യാപ്റ്റൻ; നിറഞ്ഞു നിന്നു. പാർട്ടിക്കുള്ളിൽ ആ പ്രയോഗം ചെറിയ തോതിൽ വിവാദമാകുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്തു.

pinarayi vijayan, pinarayi vijayan party, pinarayi vijayan party name, pinarayi vijayan religion, pinarayi vijayan ldf, pinarayi vijayan age, pinarayi vijayan education, pinarayi vijayan election place, pinarayi vijayan cast, pinarayi vijayan son in law, പിണറായി വിജയന്, പിണറായി വിജയന് ജാതി, പിണറായി വിജയന് age, പിണറായി വിജയന് ജീവിതം, പിണറായി വിജയന് കുടുംബം, പിണറായി വിജയന് ചരിത്രം, പിണറായി വിജയന് family, പിണറായി വിജയന് ആസ്തി, പിണറായി വിജയന് അഴിമതി, പിണറായി വിജയന് education, പിണറായി വിജയന് നക്ഷത്രം
പ്രതിസന്ധികളെ മറികടന്ന പ്രതിച്ഛായ സൃഷ്ടിച്ച നേതാവാണ് പിണറായി വിജയൻ

ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി

പിണറായി വിജയൻ അധികാരമേറ്റ ശേഷം കേരളം കടന്നു വന്ന പ്രതിസന്ധികൾ പലതായിരുന്നു. ആദ്യം ഓഖി, തൊട്ടു പിന്നാലെ നിപ, ഇത് രണ്ടും മറികടന്ന് നടുനിവർന്ന് തുടങ്ങാമെന്ന് കരുതിയപ്പോൾ, 2018, 2019 ലും രണ്ട് പ്രളയം, 2020ൽ ഉരുൾപൊട്ടൽ, വിമാന അപകടം, മഴക്കാലം സൃഷ്ടിച്ച നാശം, ഇതിന് പുറമെ ലോകം മുഴുവൻ വ്യാപിച്ച കോവിഡ് കേരളത്തെയും പിടികൂടി.

കോവിഡ് കാലത്ത് പൊടുന്നനെ മാർച്ചിലെ രാത്രിയിൽ സൂത്രധാരനെ പോലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്, പ്രധാനമന്ത്രി അരങ്ങൊഴിഞ്ഞപ്പോൾ ഇന്ത്യ മുഴുവൻ സ്തംഭിച്ചു. ജനം എന്ത് ചെയ്യണമെന്നറിയാതെ ഉഴറി. ആ സമയത്ത്, കമ്മ്യൂണിറ്റി കിച്ചണും മരുന്ന് എത്തിക്കലും ഒക്കെയായി സാമൂഹിക ക്ഷേമ ഇടപെടലുകളിലൂടെ കേരളം ലോകത്തിന് തന്നെ മാതൃകയായി മാറി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി അത് പ്രാവർത്തികമാക്കുകയായിരുന്നു. അങ്ങനെയാണ് പിണറായി പാർട്ടിയുടെ ബ്രാൻഡിൽ നിന്നും കേരളത്തിന്റെ ബ്രാൻഡ് ആയി മാറിയത്. കേരളത്തിലെ എല്ലാ വകുപ്പുകളിലും പിണറായിയുടെ വിരൽ സ്പർശം അടയാളപ്പെടുത്തുന്നതായി മാറി. ഏകോപനത്തിന്റെ മുൻനിരയിൽ മുഖ്യമന്ത്രിയെ ഏകാധിപത്യത്തിന്റെയും ബ്രാൻഡിങ്ങിന്റെയും നേരിയ അതിരിൽ നിര്‍ത്തി പിണറായി വിജയൻ സർവ്വവ്യാപിയായി.

വൈദ്യുതി മന്ത്രിയായിരിക്കെ എസ്എൻസി ലാവ്‌ലിൻ വിവാദത്തിൽ കുടുങ്ങിയ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായ ആദ്യ കാലങ്ങളിലും പാർട്ടിക്ക് പുറത്ത് പൂർണമായും അഭിമതനായിരുന്നില്ല. പാർട്ടിക്കുള്ളിൽ തന്നെ വിഭാഗീയതിയുടെ ഭാഗമായിരന്നു അദ്ദേഹവും. അതെല്ലാം മറികടന്നാണ് അദ്ദേഹം പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 2016ൽ എത്തുന്നത്. അപ്പോഴും മാധ്യമങ്ങൾക്കോ പൊതുസമൂഹത്തിലോ വേണ്ടത്ര ജനപ്രിയനായിരുന്നില്ല അദ്ദേഹം. എന്നാൽ, കഴിഞ്ഞ മാർച്ച് 12 മുതൽ കേരളത്തിന്റെ ശബ്ദവും മുഖവും ആയി പിണറായി വിജയൻ മാറി എന്നത് ശരിവെക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഒരുപക്ഷേ, 2006 ലും 2011ലും കേരളത്തിൽ എല്ലാ മണ്ഡലത്തിലും മത്സരിച്ച ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നു വി എസ് അച്യുതാനന്ദൻ. അതുപോലെ 2021ല്‍ കേരളത്തിലെ എല്ലാ മണ്ഡലത്തിലും മത്സരിച്ച സ്ഥാനാർത്ഥിയാണ് പിണറായി വിജയൻ. എല്ലാവർക്കൊപ്പവും പിണറായിയുടെ ചിത്രമുണ്ടായിരുന്നു.

ശബരിമലയായിരുന്നു പിണറായി വിജയൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. വിഭാഗീയത കത്തിക്കാനും വർഗീയതയും ജാതീയതയും ഇളക്കി വിടാനും ഇതുമായി ബന്ധപ്പെട്ട് അക്രമങ്ങൾ കേരളത്തിൽ നടന്നു. എൻഎസ്എസ്സും കോൺഗ്രസും ഹിന്ദുത്വ തീവ്രവാദ സംഘടനകളും ബിജെപിയും ഉൾപ്പടെ സംഘപരിവാർ സംഘടനകളുമൊക്കെ ഒക്കെ ഒറ്റക്കെട്ടായി ഒരുവശത്തും ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും ഭാഗത്തുള്ള സർക്കാർ മറുവശത്തും നിലകൊണ്ടു. ഇതോടെ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ജാതി അധിക്ഷേപത്തിന് പിണറായി വിജയൻ ഇരയാവുകയും ചെയ്തു.

കോവിഡ് പ്രതിസന്ധി കാലത്ത് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായി. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, അറസ്റ്റിലായി. ഇതിന് പുറമെ നിരവധി വിവാദങ്ങൾ തുടർച്ചയായി വന്നു. സ്‌പ്രിങ്ക്ളർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെയുള്ള അഴിമതി ആരോപണങ്ങൾ ഉയർന്നത് വളരെ ചെറിയ കാലയളവിനുള്ളിലാണ്. ആഴക്കടൽ മതസ്യബന്ധനമൊഴികെയുള്ള സകല ആരോപണങ്ങളും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. അതിൽ നേടിയ വിജയം എൽഡിഎഫിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അതിന് ശേഷമുള്ള ഓരോ ചുവട് വെയ്പ്പിലും ഒരടി മുന്നിലായിരന്നു പിണറായിയും എൽഡിഎഫും.

ഇത്തവണ 85 സീറ്റിൽ മത്സരിച്ച സിപിഎം 39 പുതുമുഖങ്ങൾക്ക് അവസരം നൽകി. രണ്ട് തവണ തുടർച്ചയായി മത്സരിച്ച ജയിച്ച 33 പേർ ഇക്കുറി മത്സരിച്ചില്ല. 85 സ്ഥാനാർത്ഥികളിൽ 12 സ്ത്രീകൾക്കും സിപിഎം സീറ്റ് നൽകിയായിരുന്നു ഇത്തവണത്തെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരീക്ഷണം. പുതുതായി പാർട്ടികൾ എൽഡിഎഫിൽ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ ഏഴ് സീറ്റ് കുറവാണ് ഇത്തവണ സിപിഎം മത്സരിച്ചത്. എന്നിട്ടും ഈ മാറ്റത്തിന് തയ്യാറായി എന്നത് പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ സ്വീകരിച്ച നിലപാടുകളിൽ സിപിഎം അർപ്പിച്ച വിശ്വാസം കൂടെയാണ്. അതിനാലാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ മന്ത്രിമാരായ ജി. സുധാകരനെയും ഡോ. ടി എം തോമസ് ഐസക്കിനെയും ഉൾപ്പടെ മാറ്റി നിർത്താൻ പാർട്ടി തീരുമാനിച്ചതെന്ന് അവർ പറയുന്നു.

pinarayi vijayan, pinarayi vijayan party, pinarayi vijayan party name, pinarayi vijayan religion, pinarayi vijayan ldf, pinarayi vijayan age, pinarayi vijayan education, pinarayi vijayan election place, pinarayi vijayan cast, pinarayi vijayan son in law, പിണറായി വിജയന്, പിണറായി വിജയന് ജാതി, പിണറായി വിജയന് age, പിണറായി വിജയന് ജീവിതം, പിണറായി വിജയന് കുടുംബം, പിണറായി വിജയന് ചരിത്രം, പിണറായി വിജയന് family, പിണറായി വിജയന് ആസ്തി, പിണറായി വിജയന് അഴിമതി, പിണറായി വിജയന് education, പിണറായി വിജയന് നക്ഷത്രം
2021ല്‍ കേരളത്തിലെ എല്ലാ മണ്ഡലത്തിലും മത്സരിച്ച സ്ഥാനാർത്ഥിയാണ് പിണറായി വിജയൻ

പിണറായി വിജയന്‍-ജീവിതരേഖ

കണ്ണൂർ ജില്ലയിൽ തലശേരിക്ക് സമീപം പിണറായി എന്ന ഗ്രാമത്തിൽ ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെ ഇളയമകനായി 1945ൽ ജനനം. 14 സഹോദരങ്ങളിൽ കുമാരനും നാണുവും എന്നീ രണ്ട് മൂത്ത സഹോദരങ്ങളൊഴികെ എല്ലാവരും മരണമടഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നെയ്ത്ത് തൊഴിലാളിയായി. തൊഴിലാളി വർഗത്തിനൊപ്പം നിലയുറപ്പിക്കാൻ ആ കാലം സഹായിച്ചിട്ടുണ്ടാകാം. അതിന് ശേഷമാണ് പഠിക്കാൻ ബ്രണ്ണൻ കോളജിലെത്തുന്നത്. അപ്പോഴേക്കും ജ്യേഷ്ഠ സഹോദരൻ കുമാരനിൽ നിന്നും കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങൾ വിജയന്റെ ഉള്ളിൽ വിത്തിട്ടിരുന്നു.

എസ് എഫ് ഐയുടെ പ്രാഗ്രൂപമായ കെഎസ്എഫിലൂടെ വന്ന പിണറായി വിജയൻ, കെഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐയ്ക്ക് മുൻപ് കേരളത്തിലുണ്ടായിരുന്ന സംഘടനയായ കെഎസ്വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തും പിണറായി പ്രവർത്തിച്ചു. സിപിഐയുടെയും കോൺഗ്രസിന്റെയും വിദ്യാർത്ഥി യുവജനസംഘടനകളുടെ എതിർപ്പിനെ മറികടന്ന് സിപിഎമ്മിന്റെ വിദ്യാർത്ഥി, യുവജന സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ പിണറായിയുടെ പങ്ക് സിപിഎമ്മിന്റെ ചരിത്രത്തിനൊപ്പമുള്ളതാണ്.

1964 ലാണ് പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമാകുന്നത്. അതായത് സിപിഐ പിളർന്ന് സിപിഎം രൂപീകരിച്ച വർഷം. 19 വയസുള്ള കോളജ് വിദ്യാർത്ഥിയായ പിണറായി വിജയൻ എന്ന സിപിഎം അംഗം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉരുവം കൊണ്ട പിണറായിയിൽ നിന്ന് പുതിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സിപിഎമ്മിന്റെ ഭാവിയിലെ കരുത്തുറ്റ നേതാവിന് അംഗത്വം കിട്ടുന്നതും പാർട്ടി ജനിക്കുന്ന വർഷമായിരന്നു. സിപിഎമ്മിന്റെ നെടുംതൂണായിരന്ന എം വി രാഘവൻ സിപിഎം വിട്ട് സിഎംപി രൂപീകരിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ പാർട്ടി സെക്രട്ടറിയാണ് പിണറായി വിജയൻ. അന്ന് എംവിആറിനൊപ്പം ഉള്ള ഒഴുക്ക് തടഞ്ഞ് കണ്ണൂർ കോട്ട കാത്ത് സൂക്ഷിച്ച സിപിഎമ്മിലെ പടനായകനാണ് പിണറായി വിജയൻ. സിപിഎം അതിന്റെ ചരിത്രത്തിൽ കണ്ണൂരിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കൊപ്പം അണികളെ ചേർത്ത് നിർത്തിയാണ് പിണറായി പാർട്ടിയുടെ പടവുകൾ കയറിയത്.

സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ നിര്യാതനായതിനെതുർന്ന് 1998ൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത പിണറായി ആ സ്ഥാനത്തും ചരിത്രമെഴുതി. കണ്ണൂർ (2002), മലപ്പുറം (2005) കോട്ടയം (2008) തിരുവനന്തപുരം (2012) സംസ്ഥാന സമ്മേളനങ്ങളിലും തുടർച്ചയായി പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് പാർട്ടിയുടെ പുതിയ നിയമപ്രകാരം മൂന്ന് തവണയിൽ കൂടുതൽ ഒരാൾ പാർട്ടി സെക്രട്ടറി ആകാൻ പാടില്ലെന്ന ഭേദഗതി വന്നപ്പോഴാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പിണറായി ഒഴിയുന്നത്. 17 വർഷം പാർട്ടി സെക്രട്ടറിയായ റെക്കോർഡ് നേട്ടവുമായാണ് പിണറായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അപ്പോഴേക്കും സിപിഎമ്മിൽ നിലവിലുണ്ടായിരന്ന വി എസ്, പിണറായി ഗ്രൂപ്പുകളെ പൂർണ്ണമായും ഇല്ലാതാക്കി. പാർട്ടി എന്നത് പിണറായി എന്ന ഒറ്റനേതാവിന് കീഴിലായി. 1998 ൽ തന്നെ പിണറായി കേന്ദ്രകമ്മിറ്റിയിലേക്കും തുടർന്ന പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടയിൽ വിഎസ്, പിണറായി പോരിൽ പി ബിയിൽ നിന്നും കുറച്ച് കാലം സസ്പെൻഷനിൽ കഴിയേണ്ടിയും വന്നിരന്നു പിണറായിക്ക്.

pinarayi vijayan, pinarayi vijayan party, pinarayi vijayan party name, pinarayi vijayan religion, pinarayi vijayan ldf, pinarayi vijayan age, pinarayi vijayan education, pinarayi vijayan election place, pinarayi vijayan cast, pinarayi vijayan son in law, പിണറായി വിജയന്, പിണറായി വിജയന് ജാതി, പിണറായി വിജയന് age, പിണറായി വിജയന് ജീവിതം, പിണറായി വിജയന് കുടുംബം, പിണറായി വിജയന് ചരിത്രം, പിണറായി വിജയന് family, പിണറായി വിജയന് ആസ്തി, പിണറായി വിജയന് അഴിമതി, പിണറായി വിജയന് education, പിണറായി വിജയന് നക്ഷത്രം
[പ്രതിസന്ധികള്‍ മറികടന്ന് വീണ്ടും അധികാരത്തിന്റെ കടവത്ത് തോണി അടുപ്പിക്കുകയാണ് ക്യാപ്റ്റൻ

സംഘടനാ രംഗത്തെ പോലെ തന്നെ ഭരണരംഗത്തും പാടവം തെളിയിച്ചിരന്നു പിണറായി. 1996ൽ ഇ കെ. നായനാർ സർക്കാരിൽ വൈദ്യുതി, സഹകരണ മന്ത്രിയായിരിക്കെയാണ് പിണറായി വിജയൻ കേരളത്തിലെ വൈദ്യുതി മേഖല നവീകരിച്ചത്. കേരളത്തിലെ പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതാക്കിയ മന്ത്രി, വോൾട്ടേജ് ക്ഷാമം, പ്രത്യേകിച്ച് മലബാറിൽ പരിഹരിച്ച മന്ത്രി എന്നൊക്കെയുള്ള നല്ല പേര് കേൾപ്പിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി സെക്രട്ടറിയായത്. എന്നാൽ അതിന് തൊട്ടു പിന്നാലെ ലാവ്‌ലിൻ അഴിമതിയാരോപണം ഉയർന്നു. സിബിഐ കോടതിയും ഹൈക്കോടതിയും പ്രതിസ്ഥാനത്ത് നിന്നും പിണറായി വിജയനെ ഒഴിവാക്കിയെങ്കിലും ഇന്നും സുപ്രീം കോടതയിൽ നിൽക്കുന്ന കേസാണിത്. ഇതിനെയൊക്കെ മറികടന്നാണ് ‘പിണറായി ബ്രാൻഡ്’ രൂപം കൊണ്ടത്.

കേരളത്തിൽ സിപിഎമ്മിന് ആദ്യത്തെ തുടർഭരണം ലഭിക്കുമ്പോൾ അത് ചരിത്രമാവുകയാണ്. എൽഡിഎഫിന്റെ വിജയം, രണ്ട് തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ തുടർഭരണം മൂന്നാം തവണ പിണറായി വിജയന്റെ നേതൃത്വത്തിൽ നേടിയെടുത്തിരിക്കുകയാണ്. 1991ൽ രാജീവ് ഗാന്ധി വധത്തെ തുടർന്ന് സഹതാപതരംഗത്തിലും 2011ൽ നിസാര വോട്ടുകൾക്കും എൽഡിഎഫിന് നഷ്മായതായണ് തുടർഭരണം. ഇത്തവണ ഭരണവിരുദ്ധവികാരം മറികടന്ന് വീണ്ടും അധികാരത്തിന്റെ കടവത്ത് തോണി അടുപ്പിക്കുകയാണ് ക്യാപ്റ്റൻ.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Captain comrade making of pinarayi vijayan brand