തിരുവനന്തപുരം: ബിഡിജെഎസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക. അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കില്ല. മറ്റ് മൂന്ന് സീറ്റുകളായ ആലത്തൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. എന്‍ഡിഎ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

Read More: ഷാള്‍ അണിയിച്ച് കുമ്മനം, വിജയാശംസ നേര്‍ന്ന് മോഹന്‍ലാല്‍

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തന്നെയാണ് സൂചന. തൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ സമ്മതമറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ തുഷാര്‍ വയനാട്ടില്‍ ജനവിധി തേടിയേക്കും. രാഹുല്‍ ഗാന്ധിക്കെതിരെ മികച്ച മത്സരം നടക്കുന്നതിന് വേണ്ടിയാണ് ഇത്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് എന്‍ഡിഎ നേതൃത്വ യോഗം ചേരുന്നുണ്ട്. വയനാട്ടിന്റെ കാര്യം തീരുമാനമാകുന്നത് വരെ തൃശൂരിലും വയനാട്ടിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ട എന്നാണ് ബിഡിജെഎസിന്റെ തീരുമാനം.

അതേസമയം, കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാർഥി പട്ടികയിലും വയനാടിലെയും വടകരയിലെയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.