ന്യൂഡല്‍ഹി: ബിജെപി സ്ഥാനാർഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.ഇന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയേക്ക് എത്തിയ ടോം വടക്കന് സീറ്റ് നല്‍കിയേക്കും. കൊല്ലത്ത് ടോം വടക്കനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. നേരത്തെ, കൊല്ലത്ത് മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത് അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ആയിരുന്നു. എന്നാല്‍, കൊല്ലത്ത് മത്സരിക്കാന്‍ തയ്യാറല്ലെന്ന് കണ്ണന്താനം വ്യക്തമാക്കി. ഇതോടെ ടോം വടക്കന് കൊല്ലത്ത് നറുക്കുവീണു. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് ജനവിധി തേടിയേക്കും. ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രനെയാണ് പരിഗണിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ളയോട് മാറിനില്‍ക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ് എന്നിവരും മത്സരിക്കില്ല.

Read More: ‘ചൗക്കിദാര്‍ നരേന്ദ്ര മോദി’, ‘ചാക്കിദാര്‍ അമിത് ഷാ’; പേര് മാറ്റി ബിജെപി നേതാക്കളും

അതേസമയം, പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. ആര്‍എസ്എസ് ഇടപെടലാണ് സുരേന്ദ്രന് തുണയായത്. പത്തനംതിട്ട സുരേന്ദ്രന് നല്‍കുന്നതോടെ ശ്രീധരൻ പിള്ളയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. പത്തനംതിട്ട സീറ്റിലായിരുന്നു ശ്രീധരൻ പിള്ളയും ലക്ഷ്യം വച്ചിരുന്നത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജനവിധി തേടും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും സ്ഥാനാർഥികളാകണമെന്ന് ആര്‍എസ്എസ് നേതൃത്വം നിലപാടെടുത്തിരുന്നു. ആര്‍എസ്എസ് ഇടപെടലാണ് ഇരുവര്‍ക്കും സീറ്റ് ഉറപ്പിച്ചത്. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാർഥിയാകാനാണ് സാധ്യത.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.