ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരും വയനാടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഇടുക്കി: ബിജു കൃഷ്ണന്‍
ആലത്തൂര്‍: തഴവ സഹദേവന്‍
മാവേലിക്കര: ടി.വി. ബാബു

എന്‍ഡിഎ മുന്നണിയില്‍ അഞ്ച് സീറ്റുകളാണ് ബിഡിജെഎസിനുള്ളത്.

Read More: വെള്ളാപ്പള്ളി നടേശന്‍ അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും!

അതേസമയം, തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വയനാടോ തൃശൂരോ മത്സരിക്കും. എവിടെയായിരിക്കണം എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മത്സരിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം എന്‍ഡിഎ മുന്നോട്ട് വച്ചിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു. മാത്രമല്ല, രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ വയനാട് സീറ്റ് ബിജെപിക്ക് നല്‍കാനുള്ള സാധ്യതയും തുഷാര്‍ തള്ളിക്കളഞ്ഞില്ല.

തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ രാജിവയ്ക്കണമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, എസ്എന്‍ഡിപിയില്‍ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.