ലക്നൗ: വിവാദ വോട്ട് അഭ്യര്‍ത്ഥന നടത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംപി സാക്ഷി മഹാരാജ്. താനൊരു സന്യാസിയാണെന്നും തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
“ഞാനൊരു സന്യാസിയാണ്. നിങ്ങളോട് ഞാന്‍ വോട്ടിനായി അപേക്ഷിക്കുകയാണ്. ഒരു സന്യാസിയായ എന്നെ നിങ്ങള്‍ നിരാകരിച്ചാല്‍ നിങ്ങളുടെ കുടുംബങ്ങളിലെ സന്തോഷം ഞാന്‍ ഇല്ലാതാക്കും. ഞാന്‍ നിങ്ങളെ ശപിക്കും” – സാക്ഷി മഹാരാജ് പറഞ്ഞു.
Read More: തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും; ബിജെപിക്ക് സാക്ഷി മഹാരാജിന്റെ ഭീഷണി
ഇതിനു മുന്‍പും ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ബിജെപി നേതാവാണ് സാക്ഷി മഹാരാജ്. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി നിരവധി തവണ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്തത് വാര്‍ത്തയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ വിലാപയാത്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലെന്ന പോലെ കൈവീശി കാണിച്ച് പങ്കെടുത്തത് വിവാദമായിരുന്നു. യുപിയിലെ ഉന്നാവോയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.