scorecardresearch

തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി എംപി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ബിജെപി ഓഫീസിലെ വാച്ച്മാന് രാജിക്കത്ത് നൽകിയാണ് വർമ്മ പാർട്ടി വിട്ടത്

തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി എംപി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലക്‌നൗ: തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംപി പാര്‍ട്ടി വിട്ടു. ഹര്‍ദോയില്‍ നിന്നുള്ള എംപി അന്‍ഷുള്‍ വര്‍മ്മയാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്.

ലക്‌നൗവിലെ ബിജെപി ഓഫീസിലെത്തി അവിടുത്തെ വാച്ച്മാനാണ് താന്‍ രാജി സമര്‍പ്പിച്ചതെന്ന് വര്‍മ്മ പറഞ്ഞു. ബിജെപിയുടെ ചൗക്കിദാര്‍ ക്യാംപെയിനെ പരിഹസിച്ചാണ് ഈ നടപടി.

Read More: കോൺഗ്രസിന്റേത് നടപ്പിലാകാത്ത വാഗ്‌ദാനം; ‘ന്യായ്’ പദ്ധതിക്കെതിരെ മായാവതി

സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അന്‍ഷുള്‍ വര്‍മ്മ നല്‍കിയ മറുപടി ഇങ്ങനെ; “യാതൊരു നിബന്ധനകളും മുന്നോട്ടുവയ്ക്കാതെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടി നല്‍കുന്ന എന്ത് ഉത്തരവാദിത്തവും നിറവേറ്റാന്‍ തയ്യാറാണ്.”

മേല്‍ജാതിക്കാരനല്ലാത്തതിനാല്‍ ആണ് ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതെന്ന വിമര്‍ശനവും വര്‍മ്മ ഉന്നയിച്ചു.

അതേസമയം, ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന ഊര്‍മിള മണ്ഡോദ്കര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊര്‍മിള ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത്. നടി പാര്‍ട്ടിയില്‍ ചേര്‍ന്നതായി ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി താരം മത്സരിക്കുമെന്നാണ് വിവരം.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Bjp mp joins samajwadi party lok sabha election