ന്യൂഡൽഹി: ബിജെപി പ്രകടന പത്രികയിൽ ശബരിമലയെക്കുറിച്ച് പരാമർശം. ശബരിമലയിൽ ആചാരം സംരക്ഷിക്കുമെന്നും വിശ്വാസത്തിന് ഭരണഘടന സംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രകടന പത്രികയിലുളളത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നിടത്താണ് ശബരിമലയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

Read: 75 വാഗ്‌ദാനങ്ങൾ; ബിജെപി പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി

രാമക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാക്കുമെന്നും സൗഹാർദ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുമെന്നുമാണ് പ്രകടന പത്രികയിൽ പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും സമഗ്രമായി സുപ്രീം കോടതിക്കുമുൻപാകെ അവതരിപ്പിക്കാൻ ശ്രമിക്കും. വിശ്വാസ സംരക്ഷണത്തിന് ഭരണഘടനയുടെ സംരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അതേസമയം, ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് എടുത്തു പറയുന്നില്ല.

Click here to read the full manifesto

ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുമെന്നാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്‌ദാനം. ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചുളള പദ്ധതികൾ നടപ്പിലാക്കും. കർഷകർക്ക് 25 ലക്ഷം കോടിയുടെ പദ്ധതിയാണ് പ്രകടന പത്രികയിൽ മുന്നോട്ടുവച്ചിരിക്കുന്നത്. ‘സങ്കൽപ് പത്ര’ എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയത്. 75 വാഗ്‌ദാനങ്ങളാണ് പ്രകടന പത്രികയിലുളളത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.