Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

സ്ഥാനാർഥി ദുർബലനായിട്ടല്ല, നേമത്ത് ബിജെപി-കോൺഗ്രസ് വോട്ടുകച്ചവടം നടന്നു: സുരേന്ദ്രൻ പിള്ള

2016 ൽ നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേന്ദ്രൻ പിള്ള. ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ നേമത്ത് വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി സുരേന്ദ്രൻ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

തിരുവനന്തപുരം: 2016 ൽ നേമത്ത് തോൽക്കാൻ കാരണം ബിജെപി-കോൺഗ്രസ് വോട്ടുകച്ചവടമെന്ന് വി.സുരേന്ദ്രൻ പിള്ള. 2016 ൽ നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേന്ദ്രൻ പിള്ള. ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ നേമത്ത് വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി സുരേന്ദ്രൻ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്ത് വോട്ട് കച്ചവടം നടത്തുകയാണ് കോൺഗ്രസിന്റെ രീതിയെന്നും സുരേന്ദ്രൻ പിള്ള ആരോപിച്ചു. കോൺഗ്രസുകാർ വ്യാപകമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ട് മാത്രമാണ് 2016 ൽ നേമത്ത് യുഡിഎഫ് തോറ്റതെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

നേമത്ത് 2016 ൽ യുഡിഎഫ് മൂന്നാമതെത്താൻ കാരണം സ്ഥാനാർഥി ദുർബലനായതുകൊണ്ട് ആണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ പിള്ള.

അതേസമയം, ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതകളാണ് നേമത്ത് തെളിയുന്നത്. 2016 ലെ വോട്ട് കച്ചവട ആരോപണം മറികടക്കാൻ ശക്തനായ സ്ഥാനാർഥിയെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുകയാണ്. കെ.മുരളീധരനാണ് നേമത്ത് കോൺഗ്രസ് സ്ഥാനാർഥി. കുമ്മനം രാജശേഖരൻ ബിജെപിക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 2016 ൽ മത്സരിച്ച വി.ശിവൻകുട്ടിയെ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്.

2016 ൽ 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി നേമത്ത് ജയിച്ചത്. ബിജെപി സ്ഥാനാർഥിയായ ഒ.രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ വി.ശിവൻകുട്ടി 59,142 വോട്ടുകൾ നേടി. എന്നാൽ, യുഡിഎഫ് സ്ഥാനാർഥി സുരേന്ദ്രൻ പിള്ള നേടിയത് വെറും 13,860 വോട്ടുകൾ മാത്രമാണ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ വലിയൊരു ശതമാനം വോട്ടുകളാണ് 2016 ൽ യുഡിഎഫിന് നഷ്ടമായത്.

Web Title: Bjp congress deal allegations nemam v surendran pillai

Next Story
ബിജെപി-സിപിഎം ഡീലുണ്ടെന്ന് ഇടതുപക്ഷ സിനിമാപ്രവർത്തകർ പറഞ്ഞിട്ടുണ്ട്: ജഗദീഷ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express