Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ബിജെപിക്ക് ഞെട്ടൽ; തലശേരിയിലും ഗുരുവായൂരിലും സ്ഥാനാർഥികളില്ല, പത്രിക തള്ളി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരിയിൽ 22,125 വോട്ടും ഗുരുവായൂരിൽ 25,490 വോട്ടും ബിജെപി സ്ഥാനാർഥികൾ നേടിയിരുന്നു

election, election 2019, election result 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, live election news, live election result, lok sabha election result, വോട്ടെണ്ണൽ, lok sabha 2019 election result, 2019 lok sabha result, 2019 lok sabha election result, election results 2019

കണ്ണൂർ/തൃശൂർ: തലശേരിയിലും ഗുരുവായൂരിലും ബിജെപിക്കു സ്ഥാനാർഥികളില്ല. ഇരു മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തള്ളി. ദേവികുളത്ത് എൻഡിഎ സ്ഥാനാർഥിയുടെ പത്രികയും തള്ളി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ഒപ്പ് ഇല്ലാത്തതിനാലാണ് തലശേരിയിൽ എൻ.ഹരിദാസിന്റെ പത്രിക തള്ളിയത്. സമാന കാരണം ചൂണ്ടിക്കാട്ടി ഡമ്മി സ്ഥാനാർഥിയുടെ പത്രികയുടെ തള്ളിയിട്ടുണ്ട്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ എൻ.ഹരിദാസ് പറഞ്ഞു.

ദേശീയ പ്രസിഡന്റിന്റെ ഒപ്പിനു പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം ‌വോട്ടുള്ള മണ്ഡലമാണു തലശേരി. 2016 ൽ സിപിഎം സ്ഥാനാർഥി എ.എൻ.ഷംസീർ 34,117 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച തലശേരിയിൽ ബിജെപി സ്ഥാനാർഥി വികെ സജീവനു 22,125 വോട്ടുകളാണ് 2016 ൽ ലഭിച്ചത്. ഇത്തവണയും ഷംസീർ തന്നെയാണ് ഇടതുപക്ഷത്തിനായി കളത്തിലിറങ്ങുന്നത്. അതേസമയം, ബിജെപിക്ക് 2016 ൽ ലഭിച്ച വോട്ട് ഇത്തവണ എങ്ങോട്ട് മറിയും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഈ മാസം 25 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തലശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്താനിരിക്കുകയായിരുന്നു.

Read Also: വാഹനവായ്‌പയായി അടയ്‌ക്കാനുള്ളത് പത്ത് ലക്ഷത്തോളം രൂപ; ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

ഗുരുവായൂർ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. എൻഡിഎ സ്ഥാനാർഥി സി.നിവേദിതയുടെ പത്രികയാണ് തള്ളിയത്. ചില സുപ്രധാന രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. 2016 ലും ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് നിവേദിതയാണ്. 2016 ൽ 15,908 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.വി.അബ്‌ദുൾ ഖാദർ ഗുരുവായൂരിൽ നിന്നു ജയിച്ചത്. ബിജെപി സ്ഥാനാർഥി 25,490 വോട്ട് പിടിച്ചിരുന്നു.

ദേവികുളത്ത് എഐഎഡിഎംകെയിലെ ധനലക്ഷ്‌മി മാരിമുത്തുവാണ് എൻഡിഎ സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചത്. വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്താത്തതാണ് പത്രിക തള്ളാന്‍ കാരണം. ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബിഎസ്‌പി സ്ഥാനാര്‍ഥി തങ്കച്ചൻ എന്നിവരുടെ പത്രികകളും തള്ളി. ഈ സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച എസ് ഗണേശൻ എഐഎഡിഎംകെയിൽ ചേർന്നു. ഇദ്ദേഹം എൻഡിഎയുടെ സ്ഥാനാർഥിയാകും.

2016ൽ തനിച്ചു മത്സരിച്ച് 11,613 വോട്ട് നേടിയ ധനലക്ഷ്‌മി ഇത്തവണ എന്‍ഡിഎ സഖ്യത്തിൽ മത്സരത്തിനിറങ്ങുകയായിരുന്നു. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ 9,592 വോട്ടാണ് ദേവികുളത്ത് ബിജെപി നേടിയത്.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Bjp candidates nomination rejected kerala election 2021

Next Story
വാഹന വായ്‌പയായി അടയ്‌ക്കാനുള്ളത് 10 ലക്ഷത്തോളം രൂപ; ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express