Kerala Lok Sabha Election 2019 Results: പൂഞ്ഞാറില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണയോടെ വലിയ വിജയം നേടുമെന്ന് പി.സി.ജോര്‍ജ് അവകാശപ്പെട്ടിരുന്നു

pc george

പത്തനംതിട്ട: എന്‍ഡിഎയില്‍ ഘടക കക്ഷിയായ പി.സി.ജോര്‍ജിന് മേല്‍ക്കൈ ഉള്ള പൂഞ്ഞാര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് തിരിച്ചടി. പി.സി.ജോര്‍ജിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് സ്വാധീനം ഉണ്ടായിട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി പൂഞ്ഞാര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. തിരഞ്ഞെടുപ്പ് വേളയിലാണ് പി.സി.ജോര്‍ജ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നത്. പൂഞ്ഞാറിൽ ആന്റോ ആന്റണി 61,530 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് 43,601 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, എൻഡിഎ സ്ഥാനാർഥിക്ക് 30,990 വോട്ടുകൾ മാത്രമാണുള്ളത്.

കെ.സുരേന്ദ്രനും പി.സി.ജോർജും

പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണയോടെ വലിയ വിജയം നേടുമെന്ന് പി.സി.ജോര്‍ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ പി.സി.ജോര്‍ജിന് അത് തിരിച്ചടിയായി. എന്‍ഡിഎ സ്ഥാനാര്‍ഥി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയാണ് പത്തനംതിട്ടയില്‍ വിജയത്തിലേക്ക് അടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ യുഡിഎഫ് 19 ഇടത്ത് ജയിച്ചപ്പോൾ എൽഡിഎഫ് ജയിച്ചത് ഒരു സീറ്റിൽ മാത്രം. ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് ആശ്വസിക്കാൻ വക നൽകിയത്. 10 യുഡിഎഫ് സ്ഥാനാർഥികൾ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി.

Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ടത്തിലാണ് കേരളം പോളിങ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.67 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നു ശേഷം ഇതാദ്യമായണ് പോളിങ് ശതമാനം ഇത്രത്തോളം ഉയരുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Bjp candidate pathanamthitta poonjar lok sabha election results

Next Story
Lok Sabha Election Results 2019: രാഷ്ട്രീയ ഇന്നിങ്സില്‍ പിഴക്കാതെ ഗംഭീര്‍; ലീഡ് നില 60,000 കടന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express