തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ബിജെപി നേതാക്കള്‍ക്ക് അതൃപ്തി. ബിജെപിയുടെ ആദ്യത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പത്തനംതിട്ട മാത്രമാണ് ഒഴിച്ചിട്ടിരുന്നത്. ഇത് എന്തുകൊണ്ടാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയില്ല. ബിജെപിയില്‍ ഇതേ ചൊല്ലി ഭിന്നതയും നിലനില്‍ക്കുന്നു.

സ്ഥാനാര്‍ഥിയെ ഇന്നലെ തന്നെ പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന നേതാവുമായ വി.മുരളീധരന്‍ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.ടി.രമേശും പ്രതികരിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് എം.ടി.രമേശ് പരസ്യമായി തുറന്നടിക്കുക കൂടി ചെയ്തതോടെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി.

Read More: Lok Sabha Election 2019: ‘താമര വിരിയുമോ?’; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

കെ.സുരേന്ദ്രന് വേണ്ടി നേരത്തെ തന്നെ രംഗത്തുണ്ടായിരുന്ന മുരളീധര പക്ഷത്തിന്റെ സമ്മര്‍ദമാണ് ശ്രീധരന്‍ പിള്ളയ്ക്ക് തിരിച്ചടിയായത്. പത്തനംതിട്ട സീറ്റിന് വേണ്ടി എം.ടി.രമേശും രംഗത്തുണ്ടായിരുന്നു. പത്തനംതിട്ട സീറ്റില്‍ ഇപ്പോഴും ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാനുള്ള കാരണം. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ