ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായതിനു ശേഷം ഗുജറാത്തിലെ ആദ്യ റാലിയില്‍ പ്രസംഗത്തിലെ കീഴ്‌വഴക്കങ്ങളെ തിരുത്തിക്കുറിച്ചിക്കുകയാണ് പ്രിയങ്ക ഗാന്ധി. ‘മേരി ബെഹനോം ഔര്‍ മേരെ ഭായിയോം’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. സാധാരണയായി ‘ഭായിയോം ഔര്‍ ബെഹനോം’ എന്നാണ് എല്ലാവരും പറഞ്ഞു വരുന്നത്. ഇതാരും ശ്രദ്ധിച്ചില്ലെന്നാണ് പ്രിയങ്ക ശ്രദ്ധിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് ഇത് ശ്രദ്ധിച്ചു.

പ്രിയങ്കയുടെ പ്രസംഗം തന്റെ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് സുഷ്മിത പറഞ്ഞതും ഇതു തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ട് പ്രിയങ്കയുടെ ഗുജറാത്തിലെ പ്രസംഗം ഉജ്ജ്വലമായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ പലരും തുടര്‍ന്നു പോന്നിരുന്ന ആചാരം മാറ്റി അഭിസംബോധനയില്‍ പുരുഷന് മുമ്പ് സ്ത്രീയെ കൊണ്ടു വരികയാണ് അവര്‍ ചെയ്തത് എന്നാണ്. എന്നാല്‍ ആരും ഇത് ശ്രദ്ധിച്ചു കാണില്ലെന്നാണ് താന്‍ വിചാരിച്ചതെന്ന് പ്രിയങ്ക മറുപടി നല്‍കി.

 

തന്റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്ക നടത്തിയത്. അധികാരത്തില്‍ വരുമ്പോള്‍ മോദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന സ്ത്രീ സുരക്ഷയ്ക്ക് എന്താണ് സംഭവിച്ചതെന്നും എല്ലാവര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനം എന്തുകൊണ്ടാണ് നടപ്പാക്കാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു.

‘ഈ തിരഞ്ഞെടുപ്പിന്റെ അര്‍ത്ഥം എന്താണെന്നും അതില്‍ നിങ്ങളുടെ പങ്ക് എന്താണെന്നും ചിന്തിക്കണം. നമ്മള്‍ തന്നെയാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. നമ്മളെങ്ങനെ പുരോഗമിക്കുമെന്നാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം. കര്‍ഷകര്‍ക്ക് വേണ്ടി ആര് ജോലി ചെയ്യും? സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ആരെന്ത് ചെയ്യും?” പ്രിയങ്ക ചോദിച്ചു.

‘രാജ്യത്തിന്റെ അടിത്തറ സ്‌നേഹത്തിലും ഒത്തൊരുമയിലും സാഹോദര്യത്തിലും പടുത്തുയര്‍ത്തിയതാണ്. എന്നാല്‍ ഇന്ന് രാജ്യത്ത് സംഭവിക്കുന്നതെല്ലാം അങ്ങേയറ്റം ഖേദകരമാണ്,” പ്രിയങ്ക പറഞ്ഞു.

Read in English Logo Indian Express

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ