കോഴിക്കോട്: ശബരിമല അക്രമ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ.പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ. ജയിലില്‍ കഴിയുന്ന പ്രകാശ് ബാബുവിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസവും പ്രകാശ് ബാബു ജയിലിലായിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് മണ്ഡലത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും.

Read More: പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ തള്ളി; കോഴിക്കോട് ബിജെപി സ്ഥാനാർത്ഥി റിമാന്‍ഡില്‍

ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.  പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ജയിലിലാണെങ്കിലും പ്രകാശ് ബാബു തന്നെ സ്ഥാനാർഥിയാകുമെന്നും പാർട്ടി അതിനായി പ്രവർത്തനങ്ങൾ നടത്തുമെന്നും ബിജെപി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല യുവതീ പ്രവേശ വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയ ബിജെപിക്ക് കോഴിക്കോട് മണ്ഡലത്തിൽ ഏറെ പ്രതീക്ഷയുണ്ട്. പ്രകാശ് ബാബു മികച്ച പോരാട്ടം നടത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ