പാറ്റ്‌ന: ബീഹാറിലെ ബഗുസരായി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി. സിപിഐ സ്ഥാനാര്‍ഥിയായ കനയ്യ കുമാര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കേസുകളും തനിക്കെതിരെ ഉണ്ടെന്ന് കനയ്യ കുമാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നു.

Read More: വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

കനയ്യ കുമാറിന് കൈവശമുള്ളത് 24,000 രൂപയാണ്. തൊഴില്‍ രഹിതനായ കനയ്യ കുമാറിന്റെ സമ്പാദ്യം എഴുത്തുകളിലൂടെയും കോളേജുകളില്‍ ഗസ്റ്റ് ലക്ച്ചറായി ക്ലാസുകള്‍ എടുത്തുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തന്റെ സാമ്പാദ്യത്തിന്റെ ഭൂരിഭാഗവും ബിഹാര്‍ ടു തിഹാര്‍ എന്ന തന്റെ പുസ്തകത്തില്‍ നിന്നുള്ള വരുമാനമാണെന്നും അദ്ദേഹം പറയുന്നു. വിവിധ ബൗങ്ക് അക്കൗണ്ടുകളിലായി 3,57,848 രൂപയുടെ നിക്ഷേപമുണ്ടെന്നും വ്യക്തമാക്കുന്നു.

പൂ​ർ​വി​ക സ്വ​ത്താ​യി ല​ഭി​ച്ച ബെ​ഗു​സ​രാ​യി​ലെ വീ​ട് ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ്. കു​ടും​ബ​ത്തി​ന് കാ​ര്‍​ഷി​ക ഭൂ​മി​യി​ല്ല. അ​ച്ഛ​ന്‍ ക​ര്‍​ഷ​ക​നും അ​മ്മ അം​ഗ​ണ​വാ​ടി തൊ​ഴി​ലാ​ളി​യു​മാ​ണെ​ന്നും ക​ന​യ്യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. ക്രൗഡ് ഫണ്ടിങിലൂടെയാണ് കനയ്യ കുമാര്‍ തിരഞ്ഞെടുപ്പിനായുള്ള പണം സമാഹരിച്ചത്. എങ്ങുനിന്നും മികച്ച പ്രതികരണമാണ് കനയ്യയുടെ ക്രൗഡ് ഫണ്ടിങിന് ലഭിച്ചത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.