പശ്ചിമ ബംഗാളിൽ 200 സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. “പശ്ചിമ ബംഗാളിലും അസമിലും പോളിംഗ് സമാധാനപരമായി നടന്നു. ബൂത്ത് ലെവൽ പ്രവർത്തകരുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടന്ന 30 സീറ്റുകളിൽ 26 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് എനിക്ക് പറയാൻ കഴിയും. ആസാമിലെ 47 സീറ്റുകളിൽ 37 ൽ കൂടുതൽ സീറ്റുകൾ ബിജെപി നേടുമെന്ന് ഞങ്ങൾക്ക് വ്യക്തമായ സൂചനകൾ ലഭിച്ചു. പശ്ചിമ ബംഗാളിൽ 200 ലധികം സീറ്റുകളുള്ള ബിജെപി സർക്കാർ രൂപീകരിക്കും,” അമിത് ഷാ പറഞ്ഞു.
ভোটার প্রথম পর্যায়ে আমাদের উল্লেখযোগ্য ফলাফলের পরে, বাংলার মানুষের রায় এখন আরও স্পষ্ট – #BanglaNijerMeyekeiChay#TMCSweepsPhase1 pic.twitter.com/XNem94jyTf
— All India Trinamool Congress (@AITCofficial) March 28, 2021
അതേസമയം, ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 26 സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന അമിത് ഷായുടെ വാദത്തെ മമത ബാനർജി ചോദ്യം ചെയ്തു. ആദ്യ ഘട്ടത്തിൽ തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒന്നാം ഘട്ടത്തിനുശേഷം ബംഗാളിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്താണെന്ന് വ്യക്തമാണെന്നും മമത ട്വീറ്റിൽ പറഞ്ഞു.
Read More: തിരഞ്ഞെടുപ്പിൽ വിടർന്നും വാടിയും മലയാള സിനിമയും സാഹിത്യവും
ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നും വട്ടപ്പൂജ്യമാവുമെന്നും മമത പറഞ്ഞു. “ഒരു പാർട്ടിയുടെ നേതാവ് തന്റെ പാർട്ടി ആദ്യ ഘട്ടത്തിലെ 30 സീറ്റുകളിൽ 26 സീറ്റുകൾ നേടുമെന്ന് പറഞ്ഞു). എന്തുകൊണ്ടാണ് അദ്ദേഹം ബാക്കി നാല് സീറ്റുകൾ വിട്ടത്? എന്തുകൊണ്ടാണ് 30 സീറ്റുകളും നേടുമെന്ന് അവകാശപ്പെടാത്തത്? അദ്ദേഹം കോൺഗ്രസിനും സിപിഐഎമ്മിനും വേണ്ടി വിട്ടുകൊടുത്തോ? നിങ്ങൾക്ക് (ബിജെപിക്ക്) ഒരു വലിയ രസഗുള (പൂജ്യം) ലഭിക്കും,” മമത പറഞ്ഞു.