അമിത് ഷാ ഇന്ന് കേരളത്തില്‍; പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം എത്തിയ അമിത് ഷാ ‘ശബരിമല’ വിഷയം പരാമര്‍ശിച്ചിരുന്നു.

Amit Shah, അമിത് ഷാ, bjp, ബിജെപി, ie malayalam, ഐഇ മലയാളം

പത്തനംതിട്ട: കേരളം പോളിങ് ബൂത്തിലേക്കെത്താന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്താനാണ് അമിത് ഷാ എത്തുന്നത്.

വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംങ്ഷനില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിക്കും. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിൽ എത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ജംങ്ഷനില്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും.

Read More: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

റാലിയിലും പൊതുയോഗത്തിലുമായി 50,000 പേര്‍ പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. വൈകുന്നേരം ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം എത്തിയ അമിത് ഷാ ‘ശബരിമല’ വിഷയം പരാമര്‍ശിച്ചിരുന്നു.

വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു തൃശൂരില്‍ അമിത് ഷാ പറഞ്ഞത്. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. നിരവധി സുപ്രീം കോടതി വിധികള്‍ ഇവിടെ നടപ്പാകാതെ കിടക്കുമ്പോള്‍ ശബരിമല വിധി മാത്രം നടപ്പിലാക്കാന്‍ എന്താണ് ഇത്ര തിടുക്കമെന്നും അമിത് ഷാ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന യോഗത്തില്‍ ചോദിച്ചു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Amit shah will conduct road show in pathanamthitta today bjp president lok sabha election

Next Story
രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കുംpriyanka gandhi
The moderation of comments is automated and not cleared manually by malayalam.indianexpress.com