scorecardresearch

Lok Sabha Election 2019: പാക്കിസ്ഥാനായ വയനാട്, മല കയറിയ വിശ്വാസം; അമിത് ഷാ പറഞ്ഞത്

Amit Shah Statements in Kerala During Election 2019: തന്റെ പ്രധാന അജണ്ടകളിൽ ഒന്നായി കേരളത്തിലെ ജയത്തെ കാണുന്ന അമിത് ഷാ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക മാത്രമല്ല തക്കം കിട്ടിയപ്പോഴൊക്കെ ആഞ്ഞടിക്കുകയും ചെയ്തു

Amit Shah Statements in Kerala During Election 2019: തന്റെ പ്രധാന അജണ്ടകളിൽ ഒന്നായി കേരളത്തിലെ ജയത്തെ കാണുന്ന അമിത് ഷാ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക മാത്രമല്ല തക്കം കിട്ടിയപ്പോഴൊക്കെ ആഞ്ഞടിക്കുകയും ചെയ്തു

author-image
WebDesk
New Update
Amit Shah Statements in Election 2019, Modi Speech in Election 2019

PM Narendra Modi Top Statements in Kerala Lok Sabha Election 2019: സംഭവബഹുലമായ ഒരു തിരഞ്ഞെടുപ്പ് കാലഘട്ടമാണ് അവസാനിക്കാൻ പോകുന്നത്. പ്രചരണത്തിലും സംവാദത്തിലും ആരോപണത്തിലുമെല്ലാം പാർട്ടി നേതാക്കളും അണികളും വിട്ടുകൊടുക്കാതെ പോരാടി. ദേശീയ തലത്തിൽ പോലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാന്യതയുടെ കെട്ടുവള്ളികൾ പൊട്ടിച്ചെറിഞ്ഞു. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും ഇത്തരം പരാമർശങ്ങളിൽ ഒട്ടും പിന്നിലല്ലായിരുന്നു.

Advertisment

തന്റെ പ്രധാന അജണ്ടകളിൽ ഒന്നായി കേരളത്തിലെ ജയത്തെ കാണുന്ന അമിത് ഷാ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക മാത്രമല്ല തക്കം കിട്ടിയപ്പോഴൊക്കെ ആഞ്ഞടിക്കുകയും ചെയ്തു. ഹിന്ദു വികാരത്തെ തന്നെയാണ് കേരളത്തിലും അമിത് ഷാ പ്രധാന ആയുധമായി ഉപയോഗിക്കാൻ ശ്രമിച്ചത്. അത് വിശ്വാസത്തിലും ദേശീയതയിലും പൊതിഞ്ഞാണ് അവതരിപ്പിച്ചത് എന്ന് മാത്രം. തിരഞ്ഞെടുപ്പ് വിഞ്ജാപനം വരുന്നതിന് മുമ്പേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലതവണ കേരളത്തിൽ എത്തിച്ച് ബിജെപി പ്രചരണത്തിന് അടിസ്ഥാനമിട്ടിരുന്നു. അത് കൂടുതൽ ശക്തിപെടുത്തുക എന്ന ദൗത്യമായിരുന്നു ദേശീയ അധ്യക്ഷന്.

കേരളത്തിൽ വന്നും കേരളത്തിന് പുറത്ത് നിന്നും സംസ്ഥാനത്തെ വിഷയങ്ങളിൽ അമിത് ഷാ ആഞ്ഞടിച്ചു. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വവും ശബരിമലയും തന്നെയായിരുന്നു അമിത് മുഖ്യവിഷയമായി ഉയർത്തികാട്ടിയത്. ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പം ഉണ്ടാകും എന്നും അമിത് ഷാ തൃശൂരിൽ പറഞ്ഞു.തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിൽ നിർത്തിയായിരുന്നു ശബരിമല വിഷയത്തിൽ അമിത് ഷായുടെ എല്ലാ പരാമർശങ്ങളും. ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കേരളത്തിലെ സർക്കാർ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു. നിരവധി സുപ്രീം കോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുമ്പോൾ ശബരിമല വിധി മാത്രം നടപ്പിലാക്കാൻ എന്താണ് ഇത്ര തിടുക്കമെന്നും അമിത് ഷാ ചോദിച്ചു.

Advertisment

പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വേണ്ടി പ്രചരണത്തിന് എത്തിയ അമിത് ഷാ റോഡ് ഷോയും നടത്തിയിരുന്നു. അവിടെയും ശബരിമല വിഷയമാക്കാൻ അമിത് ഷാ മറന്നില്ലെന്ന് മാത്രമല്ല അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

രാഹുൽ വയനാട്ടിൽ സ്ഥാനാർഥി പ്രഖ്യപനം നടത്തിയത് മുതൽ ബിജെപി നേതാക്കളുടെ പ്രധാന വാദം മണ്ഡലത്തെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്തായിരുന്നു. അതിലും വിട്ടുകൊടുത്തില്ല ബിജെപിയുടെ ദേശീയ അധ്യക്ഷൻ. വയനാട് ഇന്ത്യയിലാണോ, പാക്കിസ്ഥാനിലാണോയെന്ന വിവാദ ചോദ്യമാണ് അമിത് ഷാ ഉന്നയിച്ചത്. . മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശം.

‘ഒരു ഘോഷയാത്ര നടന്നപ്പോള്‍ അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല,’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഏപ്രില്‍ 4ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും പത്രിക സമര്‍പ്പിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ കൊടികള്‍ ഉയര്‍ന്നതിനെ കുറിച്ചായിരുന്നു ഷായുടെ വാക്കുകള്‍. ‘സഖ്യ കക്ഷികളെ തൃപ്തിപ്പെടുത്താനായി ഈ രാഹുല്‍ ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല,’ ഷാ പറഞ്ഞു.

രാഹുലും സുശീൽകുമാർ ഷിൻഡെയും പി. ചിദംബരവും ഹിന്ദുത്വ ഭീകരതയെക്കുറിച്ച് ആവർത്തിച്ചു പറഞ്ഞ് ഹൈന്ദവ സമൂഹത്തെ മുഴുവൻ അപമാനിക്കുകയാണ്’–ഷാ ആരോപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും മുസ്ലിം ലീഗിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് വൈറസാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ഈ വൈറസ് കാരണം രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. ഇന്ന് കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലീം ലീഗെന്ന വൈറസ് രാജ്യത്താകമാനം പടര്‍ന്നുപിടിക്കുമെന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു.

ഏഴ് ഘട്ടങ്ങളിലായി രാജ്യം ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതി കഴിഞ്ഞു. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ കേരളവും പോളിങ് സ്റ്റേഷനിലെത്തി. അമിത് ഷായുടെ തന്ത്രങ്ങൾ കേരളത്തിൽ വിജയം കണ്ടോയെന്നാണ് ഇനി അറിയേണ്ടത്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് പല എക്സിറ്റ് പോളുകളും പറയുന്നത്. എന്തായാലും മേയ് 23ന് അറിയാം അമിത് ഷായുടെ ആവനാഴി അസ്ത്രങ്ങൾ ലക്ഷ്യം കാണുമോയെന്ന്.

Lok Sabha Election 2019 Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: