scorecardresearch

ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്ന് അമിത് ഷാ

ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്ന് അമിത് ഷാ

author-image
WebDesk
New Update
Amit Shah, bjp president, iemalayalam

തൃശൂര്‍: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പം ഉണ്ടാകും എന്നും അമിത് ഷാ തൃശൂരില്‍ പറഞ്ഞു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കേരളത്തിലെ സർക്കാർ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു. നിരവധി സുപ്രീം കോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുമ്പോൾ ശബരിമല വിധി മാത്രം നടപ്പിലാക്കാൻ എന്താണ് ഇത്ര തിടുക്കമെന്നും അമിത് ഷാ തേക്കിൻകാട് മെെതാനിയിൽ നടന്ന യോഗത്തിൽ ചോദിച്ചു.

നരേന്ദ്രമോദി സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തു. അടിസ്ഥാനവികസന സൗകര്യങ്ങൾ വിപുലപ്പെടുത്തി. എന്നാൽ ഏറ്റവും വലിയ പ്രാധാന്യം നൽകിയത് ദേശസുരക്ഷയ്ക്കാണെന്നും അമിത് ഷാ വ്യക്തമാക്കി.

Read More: മോദിയേയും അമിത് ഷായേയും രാജ്യത്തു നിന്നു പുറത്താക്കണം: രാജ് താക്കറെ

Advertisment
Bjp Sabarimala Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: