പറവൂര്‍: വോട്ട് അഭ്യര്‍ത്ഥനയുമായി കോടതിയില്‍ കയറിയ കേന്ദ്രമന്ത്രിയും എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. വോട്ട് ചോദിച്ച് പറവൂരിലെത്തിയ കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദത്തിലായത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാർ അസോസിയേഷൻ പരിസരത്ത് വോട്ട് ചോദിച്ച് എത്തിയ സ്ഥാനാർഥി അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു.
Read More: ‘ശരിക്കും തലസ്ഥാനം’ എറണാകുളം ആണ്, നല്ല ബുദ്ധിയുളളവരാണ് അവര്‍: തിരുവനന്തപുരത്തെ തളളി കണ്ണന്താനം
ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാർഥി കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. എന്നാല്‍ കണ്ണന്താനം കോടതി മുറിയില്‍ കയറിയ സമയത്ത് ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. കണ്ണന്താനം പുറത്തിറങ്ങിയ ശേഷമാണ് ജഡ്ജി എത്തിയത്.
എന്നാൽ, കോടതി മുറിയിൽ കയറുക മാത്രമാണ് ചെയ്തതെന്നും വോട്ട് അഭ്യർത്ഥന നടത്തിയിട്ടില്ലെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്.