തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് നാടെങ്ങുമുള്ള രാഷ്ട്രീയപ്രവർത്തകർ. ആലപ്പുഴ ജില്ലയിലെ എൻഡിഎ – ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കാൻ എത്തിയ സുരേഷ് ഗോപി എംപിയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ജില്ലയിലെ പല പ്രചരണ പരിപാടികളിലും പങ്കെടുത്തുവരികയാണ് താരം.

ചെന്നിത്തല ത്യപ്പെരുംന്തറ ഗ്രാമ പഞ്ചായത്തിലെ ചെറുകോൽ പടിഞ്ഞാറ് പതിനൊന്നാം വാർഡിൽ എൻഡിഎ – ബിജെപി സ്ഥാനാർത്ഥി ഗോപൻ…

Posted by Gopan Chennithala on Monday, November 30, 2020

പ്രിയതാരത്തെ കൺമുന്നിൽ നേരിട്ടു കാണുന്നതിന്റെ അമ്പരപ്പിലാണ് തദ്ദേശിയരായ നാട്ടുകാർ. താരത്തോട് വിശേഷങ്ങൾ പങ്കിടാനും സംസാരിക്കാനുമൊക്കെ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. കണ്ണടയെടുക്ക് സാറേ, നന്നായൊന്നു കാണട്ടെ എന്നായിരുന്നു ചിലരുടെ ആവശ്യം. കണ്ണട ഊരിമാറ്റിയെങ്കിലും കോവിഡ് കാലത്ത് മാസ്കിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ താരം മാസ്ക് ഊരിമാറ്റാൻ തയ്യാറായില്ല. തൃപ്പെരുന്തുറ പഞ്ചായത്തില്‍ മത്സരിക്കുന്ന ഗോപന്‍ ചെന്നിത്തലയുടെ പ്രചരണത്തിന് വേണ്ടിയാണ് സുരേഷ് ഗോപി എത്തിയത്.

പ്രിയതാരം വെയിൽ കൊള്ളുന്നതു കണ്ടപ്പോൾ വെയിലത്ത് നിന്ന് മാറി നിൽക്കൂ സാറേ എന്നായിരുന്നു ഒരാളുടെ അഭ്യർത്ഥന. വെയിൽ കൊള്ളുന്നത് നല്ലതാണ്, നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടല്ലേ നല്ല ആരോഗ്യമുള്ളത് എന്നായിരുന്നു താരത്തിന്റെ ചോദ്യം.

Read more: കൂട്ടിയും കിഴിച്ചും; തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം ?

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.