ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ വിവിധ പാര്‍ട്ടികള്‍ പണമൊഴുക്കി വോട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ ഒരു വോട്ടിന് 500 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെടുന്ന അണ്ണാ ഡിഎംകെ മുന്‍ എംഎല്‍എയുടെ വീഡിയോ പുറത്ത്.

വാണിയമ്പാടി മുന്‍ എംഎല്‍എ സമ്പത്ത് കുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പണം വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണമെന്നും സമ്പത്ത് കുമാര്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുന്നുണ്ട്.

Read More: രണ്ടാം ഘട്ട വോട്ടെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം

ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല, തമിഴ്‌നാട് തേനി മണ്ഡലത്തിലെ ആണ്ടിപ്പട്ടിയില്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകനില്‍ നിന്ന് 1.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

Read More: ‘നിയമവിരുദ്ധം’; റെയ്ഡിനെതിരെ കനിമൊഴി

കഴിഞ്ഞ ദിവസം ഡിഎംകെ വനിതാ നേതാവും തൂത്തുകുടിയിലെ സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്ന് കനിമൊഴി പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് ബിജെപി റെയ്ഡ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണമാണ് ആദായ നികുതി വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കനിമൊഴി പ്രതികരിച്ചു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.