തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപനം നടത്തിയത്.

Read More: തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായേക്കും

ബിഡിജെഎസിന്റെ സീറ്റ് ബിജെപി ഏറ്റെടുത്തതോടെയാണ് സുരേഷ് ഗോപിക്ക് നറുക്കുവീണത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയായിരുന്നു തൃശൂരിലെ സ്ഥാനാർഥി. എന്നാൽ, രാഹുൽ ഗാന്ധി വയനാട് സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ തുഷാറിനോട് വയനാട്ടിൽ മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലേക്ക് മാറ്റിയതോടെ തൃശൂരിൽ പുതിയ സ്ഥാനാർഥിയെ തീരുമാനിക്കേണ്ട സാഹചര്യം വന്നു. പുതിയ സ്ഥാനാർഥി ലിസ്റ്റിലേക്ക് സുരേഷ് ഗോപിയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നു. ബിജെപിക്ക് നല്ല വോട്ട് ഷെയർ ഉള്ള മണ്ഡലമായതിനാൽ സുരേഷ് ഗോപിയെ പോലൊരു സ്ഥാനാർഥിയെ നിർത്തി മണ്ഡലത്തിൽ മികച്ച മത്സരം കാഴ്ചവയ്ക്കാമെന്നാണ് ബിജെപി വിലയിരുത്തൽ. മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

Read More: ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ബിഡിജെഎസിൽ നിന്ന് സീറ്റ് ബിജെപി തിരിച്ചെടുത്തതോടെ തൃശൂരിൽ ശക്തമായ ത്രികോണമത്സരം നടക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. സുരേഷ് ഗോപിയുടെ താരപദവിയും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും. സിപിഐയുടെ രാജാജി മാത്യു തോമസാണ് തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിന്റെ ടി.എൻ.പ്രതാപനാണ് യുഡിഎഫ് സ്ഥാനാർഥി. 2014 ൽ എൽഡിഎഫാണ് തൃശൂർ സീറ്റിൽ വിജയിച്ചത്.

 

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.