/indian-express-malayalam/media/media_files/uploads/2019/04/SUNNYcats-001.jpg)
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നും അദ്ദേഹം മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സണ്ണി ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി സണ്ണി ഡിയോള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞയാഴ്ചയാണ് ബിജെപി പ്രസിഡന്റ് അമിത് ഷായുമായി 62 കാരനായ സണ്ണി ഡിയോള്‍ കൂടിക്കാഴ്ച നടത്തിയത്.
Lok Sabha Election Phase 3 Live Updates
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിന്റെ പിതാവ് ധര്‍മേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മഥുരയില്‍ നിന്നും മത്സരിക്കുന്ന ഭാര്യ ഹേമമാലിനിക്ക് വേണ്ടി ധര്‍മേന്ദ്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മേയ് 19നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.