ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ‘മോദിജി കി സേന’ (മോദിയുടെ സൈന്യം) പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കേന്ദ്രമന്ത്രി മുക്താര്‍ അബാസ് നഖ്‌വിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്. സൈന്യത്തെ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കമ്മീഷന്‍ മന്ത്രിയോട് പറഞ്ഞു. രാഷ്ട്രീയ ആവശ്യത്തിനായി സൈന്യത്തെ ഉപയോഗിക്കരുത്. ഇക്കാര്യം ഭാവിയിലും ഓര്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രിക്ക് താക്കീത് നല്‍കി.

Read More: സൈന്യത്തിന്റെ പേരില്‍ മോദി വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ലക്‌നൗവിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് പാകിസ്ഥാനിലെ തീവ്രവാദികൾക്ക് മോദിസേന ചുട്ടമറുപടി നൽകിയെന്ന് നഖ്‌വി പറഞ്ഞത്. ഏപ്രിൽ മൂന്നിനായിരുന്നു നഖ്‌വി ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ മന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

Read More: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

‘മോദിജി കി സേന’ പരാമർശം ഇതിന് മുൻപ് നടത്തിയത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. യോഗിക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തുവന്നിരുന്നു. സെെന്യത്തെയോ ആരാധനാലയങ്ങളെയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

 

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.