ന്യൂഡല്‍ഹി: കേരളത്തില്‍ ആം ആദ്മി  ഇടതുമുന്നണിയെ പിന്തുണക്കാൻ തീരുമാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ആം ആദ്മി കേരളത്തില്‍ പിന്തുണക്കും. ആം ആദ്മി നേതൃത്വവും സിപിഎം നേതാക്കളും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഡല്‍ഹിയില്‍ ലഫ്റ്റന്റ് ഗവര്‍ണറുടെ പ്രശ്‌നമുണ്ടായപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. എല്‍ഡിഎഫിന് കേരളത്തില്‍ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി നേതൃത്വം അറിയിച്ചു.

Read More: മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാഴ്ന്നു: രമ്യ ഹരിദാസ്

അതേസമയം, കേരളത്തിലെ ആം ആദ്മി നേതാവ് സി.ആര്‍.നീലകണ്ഠനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച നീലകണ്ഠന്റെ നിലപാടിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി സി.ആർ.നീലകണ്ഠൻ പ്രതികരിച്ചു.

Read More: ലോക്സഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടര ലക്ഷത്തിലേറെ വോട്ടുകളാണ് ആം ആദ്മി നേടിയത്. എന്നാൽ, ഇത്തവണ ഒരു സീറ്റിലും ആം ആദ്മി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ബിജെപി സർക്കാരിനെ പുറത്താക്കാൻ ഏതെങ്കിലും മുന്നണിയെ പിന്തുണക്കുക എന്ന നിലപാടായിരുന്നു ആം ആദ്മിക്ക്. അതിനാലാണ് സ്ഥാനാർഥികളെ നിർത്താതിരുന്നത്. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർഥി 50,000 ത്തോളം വോട്ടുകൾ സ്വന്തമാക്കിയിരുന്നു. തൃശൂരിലാകട്ടെ 45,000 വോട്ടുകളാണ് കഴിഞ്ഞ തവണ സാറാ ജോസഫ് ആം ആദ്മി സ്ഥാനാർഥിയായി നേടിയത്. ആം ആദ്മിയുടെ പിന്തുണ ഇടത് മുന്നണിക്ക് ചില മണ്ഡലങ്ങളിൽ ഏറെ ഉപകാരപ്പെടുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.