/indian-express-malayalam/media/media_files/uploads/2019/04/vadakara.jpg)
കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വൈകിട്ട് ആറ് മണിയോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ആവേശകരമായ കൊട്ടിക്കലാശമായിരുന്നു കേരളത്തിലെ 20 മണ്ഡലങ്ങിളിലും അരങ്ങേറിയത്. അണികളുടെ വന്‍നിരയാണ് കൊട്ടിക്കലാശത്തിനായി അണി നിരന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥികളും നേതാക്കളും കൊട്ടിക്കലാശത്തിന്റെ ഭാഗമായി.
കൊട്ടിക്കലാശത്തിലും കരുത്തുക്കാട്ടാന്‍ മുന്നണികളും പ്രവര്‍ത്തകരും ശ്രമിച്ചതോടെ മിക്കയിടത്തും സംഘര്‍ഷത്തിലേക്ക് വഴി തിരിഞ്ഞു. തിരുവനന്തപുരത്തും വടകരയിലും വന്‍ സംഘര്‍ഷമാണുണ്ടായത്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ റോഡ് ഷോയില്‍ എകെ ആന്റണിയടക്കം പങ്കെടുത്തിരുന്നു. റാലി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമായി മാറി. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരനുഭവമെന്നായിരുന്നു സംഘര്‍ഷത്തെ ആന്റണി വിശേഷിപ്പിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ റാലിയ്ക്കു നേരേയും ആക്രമണമുണ്ടായി. പത്തനംതിട്ടയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ കെ സുരേന്ദ്രന്റെ റോഡ് ഷോയിലും എല്‍ഡിഎഫ്-എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുണ്ടലുണ്ടായി.
കോഴിക്കോട് വടകരയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷമാണുണ്ടായത്. വില്യാപ്പള്ളിയില്‍ സ്ഥിതി നിയന്ത്രാണാധീതമായി മാറി. ചേരി തിരിഞ്ഞ് കല്ലേറ് ആരംഭിച്ചതോടെ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. ഇവിടെ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ എപ്രില്‍ 23 വൈകിട്ട് ആറ് മുതല്‍ പിറ്റേ ദിവസം രാവിലെ 10 മണിവരെ വടകര, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം പാലാരിവട്ടത്ത് സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് പൊന്നാനായില്‍ പൊലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. എസ്‌ഐയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us