Victers Channel: ‘ഫസ്റ്റ് ബെൽ’ സ്കൂൾ ടിവിയിൽ യോഗ ഉൾപ്പടെ പൊതു ക്ലാസുകളും

പൊതുവിഷയങ്ങളെക്കുറിച്ചുള്ള മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെയും ഡോ. മുരളി തുമ്മാരുകുടിയുടെയും ക്ലാസുകളും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel: സ്കൂൾ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ യോഗ ഉൾപ്പടെയുള്ള പൊതു ക്ലാസുകളും ആരംഭിക്കുന്നു. ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായാണ് കുട്ടികളുടെ മാനസിക-ശരീരിക വികാസം ലക്ഷ്യമിട്ടാണ് പുതിയ പരിപാടികൾ ഉൾപ്പെടുത്തുന്നത്. ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ യോഗ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

കുട്ടികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കാനും ക്രിയാത്മക ആസ്വാദനശേഷി ഉത്തേജിപ്പിക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കൈറ്റ് വിക്ടേഴ്സും യോഗ അസോസിയേഷൻ ഓഫ് കേരളയുമായി ചേർന്നാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്.

Also Read: Victers Channel Timetable August 19: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 19 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ഇതോടൊപ്പം പൊതുവിഷയങ്ങളെക്കുറിച്ചുള്ള മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെയും ഡോ. മുരളി തുമ്മാരുകുടിയുടെയും ക്ലാസുകളും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 05.30നും രാവിലെ 07.30നുമാണ് പൊതുപരിപാടികൾ സംപ്രേഷണം ചെയ്യുന്നത്.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Yoga and other common classes kite victers first bell online classes

Next Story
University Announcements 18 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com