Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

World Students’ Day: ലോക വിദ്യാർഥി ദിനം ഒക്ടോബർ 15 ന് ആഘോഷിക്കുന്നതിന്റെ കാരണമെന്ത്?

World Students’ Day 2019: പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു

APJ Abdul Kalam, ie malayalam

World Students’ Day 2019: ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്. കലാമിന്റെ മരണ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കുട്ടികളോടുളള അദ്ദേഹത്തിന്റെ സ്നേഹവും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഈ ദിനത്തിൽ എടുത്തു പറയേണ്ടതാണ്.

പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

കലാം 1998 ലെ പൊഖ്റാൻ-II ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. ഇതാണ് അദ്ദേഹത്തിന് ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേര് നേടിക്കൊടുത്തത്. 2005 ൽ കലാം സ്വിറ്റ്സർലൻഡ് സന്ദർശിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിനോടുളള ആദര സൂചകമായി മേയ് 26 ന് ശാസ്ത്ര ദിനമായി രാജ്യത്ത് ആചരിക്കാൻ പ്രഖ്യാപനമുണ്ടായി.

കലാമിന്റെ പേരിൽ അവാർഡുകളുടെ നീണ്ട പട്ടികയുണ്ട്. 1981 ൽ പത്മഭൂഷൺ, 1990 ൽ പത്മ വിഭൂഷൺ. ഗവേഷണത്തിൽ അദ്ദേഹം നൽകിയ സംഭാവനകളും ഐഎസ്ആർഒയിലും ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) യിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പരിഗണിച്ച് രാജ്യം പിന്നീട് ഭാരത രത്ന നൽകി ആദരിച്ചു.

ശാസ്ത്രജ്ഞനും അധ്യാപകനുമുപരി എഴുത്തുകാരൻ കൂടിയാണ് കലാം. ‘ഇന്ത്യ 2020-എ വിഷൻ ഫോർ ദ ന്യൂ മില്ലേനിയം’ (India 2020 – A Vision for the New Millennium), ‘ഇഗ്നൈറ്റഡ് മൈൻഡ്സ്- അൺലീഷിങ് ദ പവർ വിത് ഇൻ ഇന്ത്യ’ (Ignited Minds- Unleashing the Power Within India), ‘മൈ ജേർണി’ (My Journey) തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘അഗ്നിച്ചിറകുകൾ’ ആണ് കലാമിന്റെ ആത്മകഥ.

ഹൃദയാഘാതത്തെ തുടർന്ന് 2015 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: World students day apj abdul kalam birth anniversary

Next Story
കേരള സർവകലാശാല അറിയിപ്പുകൾkerala university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express