scorecardresearch

ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചോ? എൻടിഎയുടെ വിശദകരണം

പരീക്ഷ തീയതി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്

പരീക്ഷ തീയതി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്

author-image
Education Desk
New Update
jee main, ie malayalam

രാജ്യത്ത് ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയതോടെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ വീണ്ടും മാറ്റിവച്ചോയെന്ന ചോദ്യം വീണ്ടും ഉയരുന്നുണ്ട്. ഏപ്രിൽ 15 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ പിന്നീട് മെയ് അവസാനം പരീക്ഷ നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പക്ഷേ ലോക്ക്ഡൗൺ നീട്ടിയതിനെ തുടർന്ന് പരീക്ഷ എന്നാണ് നടത്തുകയെന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Advertisment

പരീക്ഷ തീയതി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ജൂലൈ ആദ്യവാരം പരീക്ഷ നടക്കുമെന്നാണ് നിരവധി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി.

Read Also: ജെഇഇ മെയിൻസ് 2020: പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

ജൂലൈ ആദ്യവാരം ജെഇഇ മെയിൻ പരീക്ഷ നടക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജവാർത്തയാണെന്ന് എല്ലാ വിദ്യാർഥികളും മനസ്സിലാക്കണമെന്ന് എൻടിഎ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇത്തരം വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകുമെന്നും എൻടിഎ അറിയിച്ചു.

Advertisment

Read in English: Will JEE Main 2020 be postponed till July first week? NTA clarifies

Jee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: