/indian-express-malayalam/media/media_files/uploads/2023/08/IIM.jpg)
IIM
വിദ്വേഷപ്രസംഗങ്ങൾക്കും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നിതിന് ധനസഹായം നൽകരുതെന്ന് ഇന്ത്യയിലെ കോർപ്പറേറ്റുകളോട് അഭ്യർത്ഥിച്ച് ഐ ഐ എം ബെംഗളുരുവിലെ അധ്യാപകരുടെ തുറന്ന കത്ത്. നിലവിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച അംഗങ്ങളും ഉൾപ്പെടെ ഐഐഎം ബെംഗളുരുവിലെ 17 പ്രൊഫസർമാരാണ് ഇന്ത്യയിലെ കോർപ്പറേറ്റ് നേതൃത്വത്തിലിരിക്കുന്നവർക്ക് ഒരു തുറന്ന കത്ത് എഴുതിയത്, “വാർത്ത ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തെറ്റായ വിവരങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വ്യാപനത്തിന് പണം മുടക്കരുതെന്ന് കത്തിൽ അവർ അഭ്യർത്ഥിച്ചു. ” ചൊവ്വാഴ്ചയാണ് പ്രൊഫസർമാർ തങ്ങളുടെ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“വിദ്വേഷത്തിന് ഫണ്ടിങ് നിർത്താൻ അവരോട് ആവശ്യപ്പെടുന്നു; ഉത്തരവാദിത്തമുള്ളവരെ പിന്തുണയ്ക്കുക; സ്വാഗതാർഹമായ തൊഴിൽ സംസ്കാരം ക്യൂറേറ്റ് ചെയ്യുക; അവരുടെ ശബ്ദം സാഹോദര്യത്തിനായി ഉപയോഗിക്കുക...”എന്ന് കത്തിൽ അഭ്യർത്ഥിക്കുന്നു.
“രാജ്യത്ത് സമാധാനവും സ്ഥിരതയും ഐക്യവും നിലനിർത്തുക എന്നത് ഇന്ത്യൻ കോർപ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതില്ലാതെ ഇന്ത്യക്ക് ഒരു സാമ്പത്തിക ശക്തിയായി മാറാനാവില്ല. വിദ്വേഷത്തിന്റെയും വ്യാജ വിവരങ്ങളുടെ വ്യാപനം തടയുന്നതിൽ ഇന്ത്യൻ കോർപ്പറേറ്റകളുടെ നേതൃത്വത്തിന് സുപ്രധാനവും മൂർത്തമായതുമായ പങ്ക് വഹിക്കാനുണ്ട്,” കത്തിൽ പറയുന്നു.
കോർപ്പറേറ്റുകൾക്ക് ഇതിനുള്ള ഉത്തരവാദിത്തവും ചുമതലയുമുണ്ടെന്ന് ഇന്ത്യൻ അക്കാദമിക് വിദഗ്ധരുടെ തുറന്ന കത്തിൽ പറയുന്നതിനെ, പ്രൊഫസർ പ്രതീക് രാജ് ശരിവെക്കുന്നു. ഇത് , "ഇന്ത്യൻ അക്കാദമിയയുടെ യശസ്സ് ഉയർത്തുന്നു", അതിലെ അംഗങ്ങൾക്ക് "സ്വാതന്ത്രരും" "വിമർശകരും" ആകാനുള്ള സാധ്യതയിൽ മതിപ്പുളവാക്കുന്നു. തന്റെ സഹപ്രവർത്തകർക്കൊപ്പം കത്ത് എഴുതിയ പ്രതീക് രാജ് ചൊവ്വാഴ്ച അത് ലിങ്ക്ഡ്ഇനിൽ പങ്കിടുകയും ചെയ്തിരുന്നു.
“ഇത്തരം കത്തുകൾ എഴുതുന്നത് വളരെ ധീരമായ പ്രവൃത്തിയാണെന്ന് ചിലർ പറയുന്നു. എന്നാൽ ഓർമ്മിക്കേണ്ട മറ്റൊരു കാര്യമുണ്ട്, ഐഐഎം ബിയിലെ (ബെംഗളുരു ഐ ഐ എം) അക്കാദമിക് വിദഗ്ധർ അവരുടെ ചിന്തകളിൽ സ്വതന്ത്രരാണെന്നും എന്താണ് നടക്കുന്നതെന്നതിനോട് വിമർശനാത്മക സമീപനം പുലർത്തുന്നവരാണെന്നുമുള്ളത്, അത് ഇന്ത്യൻ അക്കാദമിക്ക് രംഗത്തിന്റെ കീർത്തി വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ അക്കാദമിക് സ്വതന്ത്രമാണ്, എല്ലായിടത്തും ഇല്ലെങ്കിലും, ചിലയിടങ്ങളിലെങ്കിലും കാണാനാകുന്നത്,” അദ്ദേഹം അഭിപ്രായപ്പെട്ടു, വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കത്ത് പുറത്തുവന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മണിപ്പൂരിലെ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, ഒരു പോലീസ് ഉദ്യോഗസ്ഥൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവങ്ങൾ ഉദ്ധരിച്ച് രാജ് പറയുന്നു, വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങൾ മൂലമുണ്ടായ ആശങ്കകൾക്കിടയിലാണ് കത്ത് എഴുതിയത്. “ഏറ്റവും മോശമായ സാഹചര്യത്തിൽ, അത്തരം അക്രമങ്ങൾ വംശഹത്യയിൽ കലാശിച്ചേക്കാം, അത് രാജ്യത്തിന്റെ സാമൂഹിക ഘടനയെയും സമ്പദ്‌വ്യവസ്ഥയെയും നശിപ്പിക്കും, ഇന്ത്യയുടെ ഭാവിയിൽ നീണ്ട ഇരുണ്ട നിഴൽ വീഴ്ത്തും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അന്താരാഷ്ട്ര വളർച്ചയുടെയും നൂതനത്വത്തിന്റെയും പുതിയ ലോകത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് അത്തരമൊരു സാഹചര്യത്തിന്റെ ചെറിയ സാധ്യത പോലും താങ്ങാൻ കഴിയില്ല,” എന്നും കത്തിൽ വ്യക്തമാക്കുന്നു.
ഈ കത്തിനെ കുറിച്ചുള്ള ആശയം വിഭാവനം ചെയ്‌തതോടെ കാര്യങ്ങൾ വേഗത്തിൽ നീങ്ങി. പ്രതീക് രാജ് കഴിഞ്ഞ ബുധനാഴ്ച ആദ്യ കരട് എഴുതി. തിങ്കളാഴ്ചയോടെ, ഒപ്പിട്ടവരുമായി കത്ത് പങ്കിടുകയും ചെയ്തു. അവര്‍ വ്യക്തതയ്ക്കായി അത് എഡിറ്റ് ചെയത്, ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.
"രാജ്യത്ത് അക്രമാസക്തമായ സംഘർഷങ്ങളുടെ സാധ്യത വർദ്ധിക്കുന്നു" എന്ന അവകാശവാദത്തിന് തെളിവ് നൽകാനായി, രാജ്യത്തും വിദേശത്തുമുള്ള 15 മാധ്യമ റിപ്പോർട്ടുകൾ കത്തിൽ ഉദ്ധരിക്കുന്നു. വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും വർദ്ധിച്ചുവരുന്ന "വിദ്വേഷ പ്രസംഗം", "വ്യാജ വിവരങ്ങൾ" എന്നിവയുടെ പ്രതിഫലനമാണ് ഈ അപകടസാധ്യതകൾ, ആത്യന്തികമായി കോർപ്പറേറ്റുകളിൽ നിന്നുള്ള പരസ്യങ്ങൾ വഴി പണം കണ്ടെത്തുന്നവയാണ് ഈ മാധ്യമങ്ങൾ.
“വിദ്വേഷ പ്രസംഗത്തിന്റെ ഉറവിടം ആത്യന്തികമായി മാധ്യമങ്ങളാണ്, മാധ്യമങ്ങളുടെ ബിസിനസ്സ് മോഡൽ പരസ്യമാണ്. ഈ പ്രസംഗത്തിനുള്ള അടിസ്ഥാന പിന്തുണ പരസ്യത്തിലൂടെയാണ് ലഭിക്കുന്നത്. ഇന്ത്യൻ കോർപ്പറേറ്റുകൾ തങ്ങളുടെ പരസ്യത്തിന് പണം നൽകുന്നു എന്നതിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അവരുടെ പണം എവിടേക്കാണ് പോകുന്നത്, അവരുടെ പരസ്യങ്ങൾ എവിടെയാണ് പ്രദർശിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് കുറച്ച് ഓഡിറ്റും ആത്മപരിശോധനയും നടത്തണമെന്നു ഞങ്ങൾ കരുതുന്നു,” പ്രതീക് രാജ് പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് (ഐ ഐ എം ബി) കത്തിനോട് പ്രതികരിച്ചിട്ടില്ല - പിന്തുണയ്‌ക്കുകയോ എതിർക്കുകയോ ചെയ്‌തിട്ടില്ല. ഐഐഎം ബെംഗളുരുവിലെ ഫാക്കൽറ്റി ഇക്കാര്യത്തിൽ താരതമ്യേന സ്വതന്ത്രരാണെന്നും വ്യക്തിപരമായ നിലയിൽ സംസാരിക്കാനുള്ള ഇടം അവർക്ക് അവിടെ ഉണ്ടെന്നും പ്രതീക് രാജ് പറയുന്നു. ഉദാഹരണത്തിന്, സമാനമായ ഒരു കത്ത് കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു, അതിൽ അവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പിട്ടിരുന്നു. "ഐഐഎംബിയിൽ ആളുകൾ ഒരുമിച്ച് നിൽക്കുന്നത് ഇതാദ്യമല്ല," അദ്ദേഹം വിശദീകരിച്ചു.
ഈ കത്തിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബിസിനസ് സ്കൂളിലെ പ്രൊഫസറും കോർപ്പറേറ്റ് നേതൃത്വങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തിൽ നിന്ന് ഉടലെടുത്ത ഒരു അക്കാദമിക് ഇടപെടലാണ് ഈ കത്തെന്ന് രാജ് പറഞ്ഞു. “ഞങ്ങൾ ബിസിനസ് സ്കൂളിലെ ഫാക്കൽറ്റി അംഗങ്ങളാണ്, ഇന്ത്യൻ കോർപ്പറേറ്റുകളുടമായി നേരിട്ടുള്ള ബന്ധപ്പെടുന്നവരാണ്. വിദ്യാർത്ഥികൾ ഇത് എഴുതുമ്പോള്‍ അത് രാഷ്ട്രീയ പ്രവർത്തനമാകും. അക്കാദമിക് എഴുത്ത് അതിന് കൂടുതൽ വില നൽകുന്നു, ”അദ്ദേഹം ചൂണ്ടിക്കാട്ടി.
കത്തിനെ എങ്ങനെ സ്വീകരിച്ചാലും, അത് മികച്ചതോ മോശമായതോ ആയ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് പ്രതീക് രാജ് സമ്മതിക്കുന്നു. ഈ കത്തിന് ലഭിക്കുന്ന ശ്രദ്ധയിൽ ഒരു പരിധിവരെ അനിശ്ചിതത്വമുണ്ടെന്ന് അദ്ദേഹം പറയുന്നു. “ ആരെങ്കിലും ഈ ഇടപെടൽ ഗൗരവമായി കാണുകയും വിദ്വേഷ പ്രസംഗം തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു എന്നതാണ്. ജീവനക്കാരും മാർക്കറ്റിങ് ടീമുകളും ഇത് ഗൗരവമായി കാണും എന്ന് കരുതുന്നു. എന്നാൽ, അവരുടെ ഫണ്ടിങ്ങിനെ ന്യായീകരിക്കാൻ കമ്പനിക്ക് കുറച്ച് സമ്മർദ്ദം ഉണ്ടാകും, ” എന്നതിൽ തർക്കമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരുപക്ഷേ, ആത്യന്തികമായി, ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ ചില ആളുകൾ ആശങ്കാകുലരായിരുന്നു എന്നത് ഒരു രേഖ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
കത്തുമായി ബന്ധപ്പെട്ട് പ്രത്യേകമായ സംഭവങ്ങളൊന്നും ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രൊഫസർ പറയുന്നു. “മുമ്പും ശേഷവും ഒന്നുമില്ല . ഇതൊരു തുടർച്ചയായ പ്രക്രിയയാണ്. ”അദ്ദേഹം പറയുന്നു.
“ഞങ്ങളിൽ 17-18 പേർ ഒരു കത്തിൽ ഒപ്പിടുന്നത് ഞങ്ങളുടെ വിദ്യാർത്ഥികൾ കാണുമ്പോൾ, അതൊരു പബ്ലിക്ക് റിലേഷൻസ് അല്ലെങ്കിൽ കോർപ്പറേറ്റ് സംഭാഷണമല്ലെന്ന് അവർക്കറിയാം. ഞങ്ങൾ അത് ശരിക്കും അങ്ങനെ വിശ്വസിക്കുന്നു,” രാജ് അടിവരയിടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.