scorecardresearch

പത്താം ക്ലാസിനുള്ള കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ ഞായറാഴ്ച പൂര്‍ത്തിയാകും

Victers Channel: മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോ‍ഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്

Victers Channel: മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോ‍ഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്

author-image
Education Desk
New Update
online class, ie malayalam

Victers Channel: തിരുവനന്തപുരം: ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ ആദ്യം പൂര്‍ത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവന്‍ ക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (17.01.2021) പൂര്‍ത്തിയാകും. മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോ‍ഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Advertisment

Read More: Victers Channel Timetable January 17: വിക്ടേഴ്‌സ് ചാനൽ, ജനുവരി 17 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ഇതിനു പുറമെ പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ചും സമയദൈര്‍ഘ്യം നല്‍കിയും കുട്ടികള്‍‍ക്ക് വീണ്ടും എളുപ്പത്തില്‍ കാണുന്നതിനായി ഇന്നു മുതല്‍ പോര്‍ട്ടലില്‍ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.

പൊതുപരീക്ഷയ്ക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളില്‍ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പത്താംക്ലാസിന്റെ റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി ആദ്യം മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം നടത്തുമെന്ന് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറു ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറല്‍, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റല്‍ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.

Advertisment
Victers Online Class

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: