Victers Channel Timetable June 04: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജൂൺ 04 വെള്ളിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പുതിയ അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ ജൂൺ ഒന്നിനാണ് ആരംഭിച്ചത്. വ്യത്യസ്ത മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളോടെയാണ് ഈ വർഷത്തെ ക്ലാസുകൾ ആരംഭിച്ചത്..
‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണമാണ് നടക്കുന്നത്. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലാണ് ആരംഭിക്കുക. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനാണിത്.
ട്രയൽ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകൾ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ൽ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റിൽ ലഭ്യമാക്കും.
Read more: Victers Channel Timetable June 03: വിക്ടേഴ്‌സ് ചാനൽ, ജൂൺ 03 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ