/indian-express-malayalam/media/media_files/uploads/2021/04/victers-3.jpg)
Victers Channel Timetable June 01: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ പുതിയ അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ ഇന്ന് ആരംഭിച്ചു. വ്യത്യസ്ത മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളോടെയാണ് ഈ വർഷത്തെ ക്ലാസുകൾ ആരംഭിച്ചത്. രാവിലെ എട്ടു മുതലാണ് സംപ്രേഷണം ആരംഭിച്ചത്. രാവിലെ 10.30-ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ 'കിളിക്കൊഞ്ചൽ' ക്ലാസുകളും ആരംഭിച്ചു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയവർ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിച്ചു.
/indian-express-malayalam/media/media_files/uploads/2021/05/victers-time-table-june-01.jpg)
ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ആരംഭിക്കും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലാണ് ആരംഭിക്കുക. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനാണിത്. ഈ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ.
ഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിൾ
ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും.
പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂൺ 14 മുതൽ 18 വരെ ഇതേ ക്രമത്തിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.
ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ രണ്ട് മുതൽ നാല് വരെയായിരിക്കും. ഇതേ ക്ലാസുകൾ ജൂൺ ഏഴു മുതൽ ഒമ്പത് വരെയും ജൂൺ 10 മുതൽ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകൾ ഉച്ചയ്ക്ക് 12.00 മുതൽ 01.30 വരെയാണ്.
ഒന്നാം ക്ലാസുകാർക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാർക്ക് 11 നും മൂന്നാം ക്ലാസുകാർക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ. നാല്(ഉച്ചക്ക് 1.30) അഞ്ച്(ഉച്ചക്ക് 2) ആറ്(2.30), ഏഴ്(03.00), എട്ട്(3.30) എന്ന ക്രമത്തിൽ ട്രയൽ ക്ലാസുകൾ ഓരോ പീരിയഡ് വീതമായിരിക്കും. ഒൻപതാം ക്ലാസിന് വൈകുന്നേരം നാല് മുതൽ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.
ട്രയൽ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.
കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകൾ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ൽ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റിൽ ലഭ്യമാക്കും.
/indian-express-malayalam/media/media_files/uploads/2021/05/Trial-time-table-victers-june-2-to-4.jpg)
'ഫസ്റ്റ്ബെൽ2.0' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.